ബജറ്റില്‍ വാചക കസര്‍ത്ത് മാത്രം: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായ വിലക്കയറ്റത്തെ കുറിച്ച് ഒന്നും പറയാത്ത സംസ്ഥാന ബജറ്റ് തീര്‍ത്തും നിരാശാജനകമാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി.
ബജറ്റിലൂടെ കേവലം വാചക കസര്‍ത്ത് നടത്തുക മാത്രമാണ് ധനമന്ത്രി തോമസ് ഐസക്ക് ചെയ്തിട്ടുള്ളത്. വില്‍പ്പന നികുതിക്ക് സെസ് ഏര്‍പ്പെടുത്തുക വഴി സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് വിലക്കയറ്റത്തിന് കളമൊരുക്കുകയാണ് ചെയ്തിട്ടുള്ളതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
കുത്തകകള്‍ക്ക് ഏറ്‍പ്പെടുത്തിയിരിക്കുന്ന സര്‍ ചാര്‍ജിലൂടെ വെറും രണ്ടുകോടി മാത്രമാണ് സര്‍ക്കാര്‍ സ്വരൂപിക്കുന്നത്. എന്നാല്‍ സെസിലൂടെ 100കോടി പിരിക്കുമെന്നാണ് പറയുന്നത്.
കാര്‍ഷിക, വ്യവസായ വികസനത്തെ കുറിച്ച് ബജറ്റ് മൗനം പാലിക്കുകയാണ്. ഈ മേഖലകളില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പിലാക്കുമെന്ന പ്രഖ്യാപനം മാത്രമാണ് ബജറ്റില്‍ ഉള്ളത്. കെ എസ് ആര്‍ ടി യുടെ നവീകരണത്തിനായി മികച്ച പദ്ധതികള്‍ ഒന്നും തന്നെ ബജറ്റ് മുന്നോട്ട് വയ്ക്കുന്നില്ലെന്ന് ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.
ബജറ്റ് വാര്‍ത്തകള്‍












Click it and Unblock the Notifications