കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാന്റ് ബാങ്ക് രൂപീകരണത്തിന് അഞ്ചു കോടി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: അന്യാധീനപ്പെട്ട അമ്പതിനായിരത്തോളം ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ കഴിയുമെന്ന്‌ സര്‍ക്കാര്‍ പ്രതീക്ഷിയ്ക്കുന്നതായി തോമസ്‌ ഐസക്ക്‌.

ഏറ്റെടുക്കുന്ന ഭൂമിയുള്‍പ്പടെ റവന്യൂ ഭൂമി, മിച്ച ഭൂമി തുടങ്ങിയവയെല്ലാം കേരള സംസ്ഥാന ഭൂബാങ്കിന്റെ കീഴില്‍ കൊണ്ടു വരും. ഭൂ രഹിതരുടെ ഇടയില്‍ വിതരണം ചെയ്യുന്നതിനും വ്യവസായ വവത്‌ക്കണരണത്തിനുമാവശ്യമായ ഭൂമി ഇതില്‍ നിന്നും ലഭ്യമാക്കും.

ഭൂ ബാങ്ക്‌ രൂപീകരണ നടപടികള്‍ക്കായി അഞ്ചു കോടി രൂപ നല്കും. പട്ടിക ജാതി-വര്‍ഗ വികസനത്തിനായുള്ള പദ്ധതികളില്‍ സാങ്കല്‌പികമായ കണക്കുകള്‍ അവസാനിപ്പിയ്‌ക്കുമെന്ന്‌ മന്ത്രി പറഞ്ഞു.

പട്ടിക ജാതിക്കാര്‍ക്കായുള്ള പദ്ധതിയില്‍ 179 കോടി രൂപ വിലയിരുത്തിയിട്ടുണ്ട്‌. വികസന പ്രക്രിയകളില്‍ സ്‌ത്രീകള്‍ അവഗണിക്കപ്പെടുന്നത്‌ തടയാന്‍ നടപടികളെടുക്കും. ഗാര്‍ഹിക പീഡനം തടയുന്നതിനായി എല്ലാ ജില്ലകളിലും വിമണ്‍ പ്രോട്ടക്ഷന്‍ ഓഫീസര്‍മാരെ നിയമിയ്‌ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.‌

വരുന്ന സാമ്പത്തിക വര്‍ഷം മുതല് നെല്‍കൃഷി പ്രോത്സഹാഹിപ്പിയ്‌ക്കുന്നതിന്‌ പ്രത്യേക പാക്കേജ്‌ നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിയ്‌ക്കുന്നുണ്ട്‌. കൂടൂതല്‍ നീതി മെഡിക്കല്‍ സ്റ്റോറുകള്‍ ആരംഭിയ്‌ക്കാനും പദ്ധതിയിട്ടുണ്ട്‌‌.

അടുത്ത വര്‍ഷം 1000 കോടി രൂപയാണ്‌ ലോട്ടറി വിറ്റുവരവില്‍ നിന്നും പ്രതീക്ഷിയ്‌ക്കുന്നതെന്ന്‌ ്‌ മന്ത്രി പറഞ്ഞു. ഇതിനു വേണ്ടിയുള്ള പരിഷ്‌ക്കാരങ്ങള്‍ നടക്കുകയാണ്‌. ഇതോടൊപ്പം അന്യ സംസ്ഥാന ലോട്ടറികള്‍ക്കെതിരെ കോടതിയിലുള്ള കേസുകള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുമെന്നും അദ്ദേഹം പ്രസ്‌താവിച്ചു.

ബജറ്റ് വാര്‍ത്തകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X