കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരില്‍ ഹര്‍ത്താല്‍ ആചരിക്കുന്നു

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: തലശേരിയില്‍ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച്‌ കണ്ണൂര്‍ ജില്ലയില്‍ ബിജെപി ഹര്‍ത്താല്‍ ആചരിക്കുന്നു.

ബിജെപി ആഹ്വാനം ചെയ്‌ത ജില്ലാ ഹര്‍ത്താലിന്‌ പുറമെ തലശേരി നിയോജക മണ്ഡലം, മാഹി, പിണറായി എന്നിവിടങ്ങളില്‍ സിപിഎമ്മും ഹര്‍ത്താല്‍ ആചരിക്കുന്നുണ്ട്‌. രാവിലെ ആറുമുതല്‍ വൈകീട്ട്‌ ആറുവരെയാണ്‌ ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി തുടങ്ങിയ അവശ്യ സര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്‌.

കണ്ണൂര്‍ സര്‍വ്വകലാശാല വ്യാഴാഴ്‌ച നടത്താനിരുന്ന എല്ലാ പരീക്ഷകളും ഹര്‍ത്താലിനെത്തുടര്‍ന്ന്‌ 15ാം തിയതിയിലേയ്‌ക്ക്‌ മാറ്റിവച്ചിട്ടുണ്ട്‌. സ്‌കൂള്‍ തലത്തില്‍ ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളിലും 29ലേയ്‌ക്കും മാറ്റിവച്ചു.

മൂന്നു കൊലപാതകങ്ങളെത്തുടര്‍ന്ന്‌ കലുഷിതമായ അന്തരീക്ഷം നിലനില്‍ക്കുന്നതിനാല്‍ തലശേരി സബ്‌ ഡിവിഷനില്‍ പൊലീസ്‌ ആക്ട്‌ 19, 21 പ്രകാരം ഒരാഴ്‌ചത്തേയ്‌ക്ക്‌ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു.

തലശേരി, ധര്‍മ്മടം, ചൊക്ലി, പാനൂര്‍, കതിരൂര്‍, കൊളവല്ലൂര്‍, കണ്ണവം, കൂത്തുപറമ്പ്‌ പൊലീസ്‌ സ്റ്റേഷന്‍ പരിധികളിലാണ്‌ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്‌. കൊലപാതങ്ങളും അക്രമങ്ങളും നടക്കുന്നതിനാല്‍ പ്രദേശത്ത്‌ പൊലീസ്‌ സന്നാഹം ശക്തമാക്കി.

എഡിജിപി ജങ്‌പാംഗി തലശേരിയില്‍ ക്യാമ്പ്‌ ചെയ്‌ത്‌ ക്രമസമാധാന പാലനത്തിന്‌ നേതൃത്വം നല്‍കുന്നുണ്ട്‌. ഐജി വി ശാന്താറാം, എസ്‌പി എസ്‌ ശ്രീജിത്ത്‌ എന്നിവരും തലശേരിയിലുണ്ട്‌. നാല്‌ കമ്പനി എആര്‍ പൊലീസിനെ തലശേരിയില്‍ മാത്രം നിയോഗിച്ചിട്ടുണ്ട്‌.

പാലക്കാട്‌, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള ലോക്കല്‍ പൊലീസിന്റെ ഒരു പ്ലാറ്റൂണ്‍, കണ്ണൂര്‍ റേഞ്ച്‌ ഐജിയുടെ കീഴിലുള്ള റിസര്‍വ്‌ പൊലീസ്‌ എന്നിവയുടെ സേവനവും ഇവിടെ ലഭ്യമാക്കി.

സിപിഎം-ആര്എസ്എസ് സംഘട്ടനത്തെത്തുടര്ന്ന് നഗരത്തിലും പ്രാന്തപ്രദേശത്തുമായി മൂന്നുപേരാണ് ബുധനാഴ്ച വെട്ടേറ്റുമരിച്ചത്. മരിച്ചവരില് രണ്ടുപേര് ബിജെപി പ്രവര്ത്തരും ഒരാള് സിപിഎം പ്രവര്ത്തകനുമാണ്. അക്രമങ്ങളില് നാലു പേര്ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില് മൂന്നുപേരുടെ നില ഗുരുതരമാണ്.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X