തലശേരിയില്‍ വീണ്ടും കൊലപാതകം
തലശേരി : കണ്ണൂരില്‍ വീണ്ടും ഒരു ബിജെപിക്കാരന്‍ കൂടി വെട്ടേറ്റു മരിച്ചു. ചിറ്റാരിപ്പറമ്പ് സ്വദേശി മഹേഷാണ് മരിച്ചത്.
ഇതോടെ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി. ഒരു സിപിഎം പ്രവര്‍ത്തകനും മൂന്ന് ബിജെപി പ്രവര്‍ത്തകരുമാണ് കൊല്ലപ്പെട്ടത്. ബിജെപി പ്രവര്‍ത്തകനായ തൊക്കിലങ്ങാടി സ്വദേശി അനീഷിനെയും ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു.
കതിരൂരില്‍ അംഗണവാടിക്ക് സമീപം അക്രമാസക്തരായി തടിച്ചു കൂടിയ സിപിഎം പ്രവര്‍ത്തകരെ പിരിച്ചു വിടാന്‍ പൊലീസ് ആകാശത്തേയ്ക്ക് രണ്ടു തവണ വെടിവെച്ചു.
പലേടങ്ങളിലും സായുധരായ ആര്‍എസ്എസ് - സിപിഎം അക്രമി സംഘം പരസ്പരം ബോംബെറിഞ്ഞ് സംഘര്‍ഷമുണ്ടാക്കി.
അഞ്ച് സിപിഎം പ്രവര്‍ത്തകരെ വെട്ടിക്കൊന്നിട്ടും അതേ നാണയത്തില്‍ തിരിച്ചടിക്കാത്തതില്‍ കണ്ണൂര്‍ മേഖലയിലെ നേതൃത്വത്തിനെതിരെ സിപിഎം പ്രവര്‍ത്തകരില്‍ അമര്‍ഷം പടരുകയായിരുന്നു. കഴിഞ്ഞ ദിവസം മറ്റൊരു കൊലപാതകം കൂടിയായതോടെ രൂക്ഷമായി തിരിച്ചടിക്കാന്‍ സിപിഎം ജില്ലാ നേതൃത്വം അണികള്‍ക്ക് പച്ചക്കൊടി കാട്ടിയെന്നാണ് അറിയുന്നത്.
ഒന്നിനൊന്ന് എന്ന മട്ടില്‍ തിരിച്ചടിക്കാന്‍ സിപിഎമ്മും രംഗത്തിറങ്ങിയതോടെ കണ്ണൂരിലെ സ്ഥിതിഗതികള്‍ അനുനിമിഷം വഷളാവുകയാണ്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications