സാമൂഹിക സുരക്ഷയില്‍ കേരളം ലോകത്തിനു മാതൃകയാകും: ഐസക്ക്
തിരുവനന്തപുരം: ജനകീയ ഇടപെടലുകളിലൂടെ ക്ഷേമകാര്യങ്ങളില്‍ കേരളത്തിന് വന്‍ നേട്ടമാണ് നേടിയതെന്ന് തോമസ് ഐസക്ക്. സാമൂഹ്യ ക്ഷേമസൗകര്യങ്ങളുടെ ഗുണ നിലവാരം ഉയര്‍ത്തുന്നതിലൂടെ ലോകത്തിന് മുന്നില്‍ കേരളം മാതൃകയാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഭൂരിപക്ഷം പൗരന്‍മാര്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. ക്ഷേമ പെന്‍ഷനുകളും ഭക്ഷണവും എല്ലാവര്‍ക്കും ഉറപ്പാക്കാന്‍ കഴിഞ്ഞു.
ഈ നേട്ടങ്ങളെ മുന്നോട്ടു കൊണ്ടു പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആഗോളവത്‌കരണത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ ഈ നേട്ടങ്ങളെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ദാരിദ്ര രേഖയ്‌ക്കു താഴെയുള്ളവര്‍ക്കും അഗതികള്‍ക്കും ക്ഷേമ സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ബജറ്റ് വാര്‍ത്തകള്‍












Click it and Unblock the Notifications