പൊതുമേഖ മേഖലാ സ്ഥാപനങ്ങളുടെ നവീകരണത്തിന് 50 കോടി
തിരുവനന്തപുരം: കടക്കെണിയിലായ കെഎസ്‌ആര്‍ടിസി നല്‌കാനുള്ള 7000 കോടി രൂപയുടെ നികുതി കുടിശിക എഴുതിത്തള്ളുമെന്ന് മന്ത്രി തോമസ് ഐസക്ക് അറിയിച്ചു.
അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 1000 പുതിയ ബസുകള്‍ നിരത്തിലിറക്കും. ദേശാസാത്‌കൃത റൂട്ടുകളിലെ സമാന്തര സര്‍വ്വീസുകള്‍ നിര്‍ത്തലാക്കുമെന്നും അദ്ദേഹം അറിയിച്ചു. കെഎസ്‌ആര്‍ടിസിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 25 കോടി രൂപയുടെ ധന സഹായം നല്‌കാനും തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിലുള്ള കെഎസ്‌ആര്‍ടിസിയുടെ സ്ഥലങ്ങള്‍ക്ക് പട്ടയം നല്‌കുന്നത് പരിഗണയ്‌ക്കും. ഇതിലൂടെ വകുപ്പിന് സ്വന്തമായി വായ്‌പയെടുക്കാന്‍ സാധിയ്‌ക്കുമെന്ന് മന്ത്രി പറഞ്ഞു.
പൊതു മേഖലാ സ്ഥാപനങ്ങളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 50 കോടിയും ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. സഹകരണ മേഖലയ്‌ക്ക് അഞ്ചു കോടി രൂപ വിലയിരുത്തി. ചെറുകിട വ്യവസായങ്ങളുടെ നവീകരണത്തിനും വികസനത്തിനും സര്‍ക്കാര്‍ പ്രത്യേക ഊന്നല്‍ നല്‌കുമെന്നും മന്ത്രി പ്രസ്‌താവിച്ചു.
ബജറ്റ് വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications