അസംഘടിത തൊഴിലാളികളുടെ പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചു
തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‌കി ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റില്‍ അസംഘടിത തൊഴിലാളികളുടെ പെന്‍ഷന്‍ സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു.
കര്‍ഷകത്തൊഴിലാളികള്‍, മത്സ്യബന്ധന തൊഴിലാളികള്‍, കശുവണ്ടി, കൈത്തറി, ബീഡി, ആര്‍ട്ടിസാന്‍, കെട്ടിട നിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിയ്‌ക്കുന്ന തൊഴിലാളികളുടെ പെന്‍ഷന്‍ പ്രതിമാസം 200 രൂപയാക്കിയാണ് സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചത്.
അതെസമയം ഒരാള്‍ക്ക് രണ്ടു പെന്‍ഷന്‍ ലഭിയ്‌ക്കാന്‍ അര്‍ഹതയുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. ഇതിനായി പെന്‍ഷന്‍ ലിസ്റ്റുകള്‍ ഏകീകരിയ്‌ക്കും.
പാവപ്പെട്ടവര്‍ക്ക് പെന്‍ഷന്‍ നല്‌കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. നിലവിലുള്ള പെന്‍ഷന്‍ കുടിശ്ശിക മുഴുവനായും കൊടുത്ത് തീര്‍ത്തതില്‍ ധനമന്ത്രിയെന്ന നിലയില്‍ താന്‍ അഭിമാനിയ്‌ക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ദാരിദ്ര രേഖയ്‌ക്കു കീഴിലുള്ള വൃദ്ധ ജനങ്ങള്‍ക്ക് മാസം 250 രൂപ നല്‌കുന്ന പദ്ധതിയും ബജറ്റിലുണ്ട്. പൊതു ജനാരോഗ്യ സംവിധാനത്തെ ശക്തപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തും.
ഇതിനായി ബജറ്റില്‍ 20 കോടി രൂപ വിലയിരുത്തിയിട്ടുണ്ട്. മാനസികമായും ശാരീരികമായും വെല്ലുവിളി നേരിടുന്ന കുട്ടികളുെട ക്ഷേമത്തിനായി സര്‍ക്കാര്‍ പരിഗണന നല്‌കും. ഇവര് പഠിയ്ക്കുന്ന സ്ഥാപനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി പത്തു കോടി രൂപ നല്‌കും.
സംസ്ഥാനത്ത് കാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്കുള്ള ചികിത്സയ്‌ക്കുള്ള ധനസഹായം സര്ക്കാര് നല്കും.. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രണ്ട് രൂപയ്‌ക്ക് ഉച്ച ഭക്ഷണം നല്‌കുന്ന പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിയ്‌ക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.. പദ്ധതി വിജയിക്കുകയാണെങ്കില്‍ മറ്റു നഗരങ്ങളിലേക്ക് കൂടി ഇത് വ്യാപിപ്പിയ്‌ക്കും.
ബജറ്റ് വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications