പാലൊളി കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ 10 കോടി
തിരുവനന്തപുരം: സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ കുറിച്ച് പഠിച്ച പാലൊളി കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനായി 10 കോടി രൂപ ബജറ്റില്‍ അനുവദിച്ചിട്ടുണ്ടെന്ന് ധനമന്ത്രി അറിയിച്ചു.
പ്രവാസികള്‍ക്കു വേണ്ടി ക്ഷേമനിധി രൂപീകരിയ്‌ക്കാനായി സര്‍ക്കാര്‍ മൂന്നു കോടി രൂപ നല്‌കും. 25 ലക്ഷം രൂപ നോര്‍ക്കയ്ക്ക് നല്കും. സമുദായ വികനത്തിന് 16 കോടിയും അനുവദിച്ചിട്ടുണ്ട്, ബഷീര്‍ സ്‌മാരകം നിര്‍മ്മിയ്‌ക്കുന്നതിനായി ബജറ്റില്‍ 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ഭൂരഹിതരായ പട്ടിക വര്‍ഗക്കാര്‍ക്കായി 15 കോടി രൂപ വകയിരുത്തി. അറബിക് പഠനത്തിന് പ്രത്യേക പദ്ധതികള്‍ നടപ്പാക്കും. ഇതിനായി കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ പുതിയ സ്ഥാപനം ആരംഭിയ്‌ക്കും.
മദ്രസ അധ്യാപകര്‍ക്ക് ക്ഷേമനിധി ആരംഭിയ്‌ക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. ടൂറിസം പദ്ധതികള്‍ക്കായുള്ള അടങ്കല്‍ തുക 98 കോടി ഉയര്‍ത്തിയതായും മന്ത്രി പ്രഖ്യാപിച്ചു.
ബജറ്റ് വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications