ഗൈനക്കോളജി ക്ലിനിക്കില്‍ ശസ്ത്രക്രിയയ്ക്ക് റോബോട്ടുകള്‍
പ്ലെവെന്‍( ബള്‍ഗേറിയ): ലോകത്തിലെ ആദ്യ റോബോട്ട് ഗൈനക്കോളജി ക്ലിനിക്ക് ബള്‍ഗേറിയയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ബള്‍ഗേറിയന്‍ പ്രസിഡന്‍ഡ് ജോര്‍ജ്ജി പിര്‍വാനോവാണ് ആദ്യ റോബോട്ടൈസ്ഡ് ക്ലിനിക്ക് തുറന്നത്.
ദക്ഷിണ പൂര്‍വ്വ യൂറോപ്പില്‍ വടക്കന്‍ ബള്‍ഗേറിയയിലെ പ്ലെവെനിലാണ് ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നത്. രോഗികള്‍ക്കു വേണ്ടുന്ന ശസ്ത്രക്രിയകള്‍ ഇവിടെ റോബോട്ടുകളാണ് ചെയ്യുന്നത്. ഇതിനായി നാല് റോബോട്ടുകളെയാണ് സജ്ജരാക്കി നിര്‍ത്തിയിരിക്കുന്നത്.
ആതുര സേവനങ്ങളെ ആധുനിക ഉപകരണങ്ങളുമായി ബന്ധപ്പെടുത്തുന്നത് വൈദ്യ ശാസ്ത്ര രംഗത്ത് ബള്‍ഗേറിയയെ ഒന്നാം നിരയിലെത്തിക്കുമെന്നാണ് പ്രതീക്ഷ.
അക്കാദമിക സമൂഹത്തിന്‍റെയും രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മഹത്തായ സഹകരണമാണ് ഈ ക്ലിനിക്ക് തുറന്നതിലൂടെ വ്യക്തമാകുന്നതെന്ന് ഫെബ്രുവരിയില് നടന്ന ഉദ്ഘാടന വേളയില്‍ പ്രസിഡന്‍ഡ് പാര്‍നേവ് വ്യക്തമാക്കി.
സര്‍ജറി നടത്തുന്ന ഡാ വിന്‍സി റോബോട്ടുകള്‍ ഈ രംഗത്ത് സുപ്രധാന നേട്ടങ്ങളും വിപ്ലവകരമായ മാറ്റത്തിനും കാരണമാകുമെന്ന് ബള്‍ഗേറിയ പ്രസിഡന്‍ഡ് പറയുഞ്ഞു. ബള്‍ഗേറിയക്കാര്‍ക്ക് മാത്രമല്ല ലോകത്തില്‍ ഉടനീളം ഉള്ളവര്‍ക്ക് പ്ലെവന്‍ മെഡിക്കല്‍ സെന്‍റ് ര്‍ പരിശീലനം നടത്താന്‍ അവസരം നല്‍കുമെന്നും പാര്‍വനോവ് പറഞ്ഞു.












Click it and Unblock the Notifications