വാറന്‍ ബഫറ്റ് ലോക സമ്പന്നന്‍
ന്യൂയോര്‍ക്ക്: യുഎസിലെ ധനകാര്യ വിദഗ്‌ധനായ വാറന്‍ ബഫറ്റ് ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായി. ബില്‍ ഗേറ്റ്‌സിനെ മറികടന്നാണ് ബഫറ്റ് ഈ നേട്ടം സ്വന്തമാക്കിയത്.
ഫോര്‍ബ്‌സ് മാഗസിന്റെ 2008ലെ പട്ടികയിലാണ് ബഫറ്റ് ഏറ്റവും മുന്നിലെത്തിയത്. 77കാരനായ ബഫറ്റ് ബെര്‍ക്ഷെയര്‍ ഹത്‌വേ ഹോള്‍ഡിംഗ് കമ്പനിയുടെ മേധാവിയാണ്. 62 ബില്യണ്‍ ഡോളാറിന്റെ ഉടമയാണ് അദ്ദേഹം.
അമേരിക്കയിലെ ഒമാഹായില്‍ ജനിച്ച വാറന് ബഫറ്റ് ഒമാഹയുടെ പ്രവാചകന്‍ (ഒറാക്കിള്‍ ഓഫ് ഒമാഹ) എന്നറിയപ്പെടുന്നു. സന്പന്നനായിരിക്കെത്തന്നെ ലളിത ജീവിതം നയിക്കുന്നതിന്റെ പേരിലും ബഫറ്റ് ലോകപ്രശസ്തി നേടിയിരുന്നു
2007ല്‍ ഇദ്ദേഹത്തിന് 52 ബില്യന്‍ ഡോളറിന്റെ സമ്പത്തുണ്ടെന്നായിരുന്നു രേഖപ്പെടുത്തിയത്. പതിമൂന്നുവര്‍ഷം തുടര്‍ച്ചയായി ഒന്നാം സ്ഥാനം സ്വന്തമാക്കിയിരുന്ന ഗേറ്റ്‌സ് ഇപ്പോള്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.
മെക്‌സിക്കക്കാരായ കാര്‍ലോസ് സ്ലിം ഹേലു 60 ബില്യന്‍ ഡോളറിന്റെ സ്വത്തുമായി ബഫറ്റിന് തൊട്ടുപിന്നില്‍ സ്ഥാനമുറപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ സമ്പത്ത് 49 ബില്യന്‍ ഡോളറായിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications