കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞാന്‍ ഇന്ത്യന്‍ ചാരനായിരുന്നു: കശ്മീര്‍ സിംഗ്

  • By Staff
Google Oneindia Malayalam News

ചണ്ഡിഗഡ്: താന്‍ ഇന്ത്യന്‍ ചാരനായിരുന്നുവെന്നും രാജ്യത്തിനു വേണ്ടി താന്‍ ഏറ്റവും മികച്ച സേവനം തന്നെ ചെയ്തിട്ടുണ്ടെന്നും 35 വര്‍ഷത്തിനു ശേഷം പാകിസ്ഥാന്‍ ജയിലില്‍ നിന്നും മോചിതനായ കശ്മീര്‍ സിംഗ് വെളിപ്പെടുത്തി.

എന്നാല്‍ മാറിമാറിവന്ന കേന്ദ്രസര്‍ക്കാരുകള്‍ തന്റെ കുടുംബത്തിനു വേണ്ടി ഒന്നും ചെയ്തില്ല. ചാരനായി നിയോഗിക്കപ്പെട്ട ‍‍താന്‍ ആ ജോലി കൃത്യമായി ചെയ്തിരുന്നു. എന്നാല്‍ താന്‍ അറസ്റ്റ് ചെയ്യപ്പെട്ട ശേഷം ഒരു നയാപൈസ പോലും തന്റെ കുടുംബത്തിനു വേണ്ടി സര്‍ക്കാരുകള്‍ ചെലവാക്കാന്‍ തയ്യാറായില്ല- കശ്മീര്‍ സിംഗ് പറഞ്ഞു.

മിലിട്ടറി ഇന്റലിജന്‍സാണോ കശ്മീരിനെ പാകിസ്ഥാനിലേക്ക് അയച്ചതെന്നും ഏത് വഴിയിലാണ് അവിടെയെത്തിയതെന്നുമുള്ള ചോദ്യങ്ങള്‍ക്ക് കശ്മീര്‍ സിംഗിന്റെ മറുപടി ഇങ്ങനെയായിരുന്നു- പാകിസ്ഥാന്‍ അധികൃതര്‍ക്കു പോലും ഈ കാര്യങ്ങള്‍ തന്നെ കൊണ്ട് പറയിക്കാന്‍ കഴിഞ്ഞിട്ടില്ല.

400 രൂപയായിരുന്നു തന്റെ ശമ്പളമെന്നും കശ്മീര്‍ സിംഗ് പറഞ്ഞു. പാകിസ്ഥാനിലെ പല ജയിലുകളിലായി തടവുശിക്ഷ അനുഭവിക്കേണ്ടി വന്ന തനിക്ക് 17 വര്‍ഷം ഏകാന്തതടവും നേരിടേണ്ടിവന്നിരുന്നു. 17 വര്‍ഷം തന്നെ ചങ്ങലയിലാണ് ഇട്ടിരുന്നത്.

കശ്മീര്‍ സിംഗ് അറസ്റ്റിലായതിനു ശേഷം താന്‍ വീട്ടുവേലക്കു പോയാണ് കുടുംബം പുലര്‍ത്തിയതെന്ന് അദ്ദേഹത്തിന്റെ ഭാര്യ കൗര്‍ പറഞ്ഞു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X