വിവാഹത്തിന് അവര്‍ഡ് നേടി; വിവാഹത്തട്ടിപ്പ് നടത്തി ജയിലിലായി
നാഗ്പൂര്‍: സ്ത്രീധനം വാങ്ങാതെ വിവാഹിതനായതിന് രണ്ടുവട്ടം പുരസ്കാരങ്ങള്‍ നേടിയയാളെ കോടതി തടവുശിക്ഷയ്ക്ക് വിധിച്ചു.
വിവാഹത്തട്ടിപ്പ് നടത്തിയതിനാണ് വിജയ് നാരായണ്‍ ജാദവ് എന്നയാളെ വിചാരണക്കോടതി മൂന്നു വര്‍ഷത്തെ കഠിനതടവിന് ശിക്ഷിക്കുകയും 20000രൂപ പിഴയൊടുക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തത്. ജാദവിനൊപ്പം കുറ്റം ചുമത്തപ്പെട്ട മതാപിതാക്കളെയും ആദ്യഭാര്യയെയും കോടതി വെറുതെ വിട്ടു.
2002 ജൂണില്‍ ഔറംഗബാദ് സ്വദേശിനിയായ കവിത ചവാനെ ജാദവ് കോടതിയംഗീകാരത്തോടെയാണ് വിവാഹം ചെയ്തത്. ഈ വിവാഹത്തിന് സ്ത്രീധനം വാങ്ങാത്തതിന്റെ പേരില്‍ ജാദവിന് അവര്‍ഡും ലഭിച്ചു.
പിന്നീട് 2003 ഫെബ്രുവരിയില്‍ ബുല്‍ധാന സ്വദേശിനിയായ സീമാ പ്രഹ്ലാദ് ഷെര്യയ എന്ന യുവതിയെയും കോടിയംഗീകാരത്തോടെ ഇയാള്‍ വിവാഹം കഴിച്ചു. ഇത് മിശ്രവിവാഹമായിരുന്നതിനാല്‍ അതിനുള്ള അവാര്‍ഡും ജാദവിന് ലഭിച്ചു.
നേരത്തേ വിവാഹിതനായ കാര്യം മറച്ചുവച്ചാണ് സീമയെ ഇയാള്‍ വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ് അധികനാള്‍ കഴിയുന്നതിന് മുമ്പ് ജാദവിന്റെ മാതാപിതാക്കള്‍ സ്ത്രീധനം ആവശ്യപ്പെട്ട് സീമയെ പീഡിപ്പിക്കാന്‍ തുടങ്ങി. സീമയുടെ അക്കൗണ്ടില്‍ നിന്നും 30,000 രൂപ പിന്വലിച്ചതിന്ശേഷമായിരുന്നു പീഡനം.
പിന്നീട് ജാദവിന്റെ ആദ്യവിവാഹത്തെക്കുറിച്ച് അറിഞ്ഞപ്പോഴാണ് സീമ ഭര്‍ത്താവ് തന്നെ വഞ്ചിച്ചകാര്യം പൊലീസില്‍ അറിയിച്ചത്.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications