Get Updates
Get notified of breaking news, exclusive insights, and must-see stories!

ത്രിപുര ചുവന്നു തന്നെ, മേഘാലയില്‍ തൂക്ക് മന്ത്രിസഭ

 CPI-M members celeberate in Agartala as their party retained power for the fourth straight term in Tripura. അഗര്‍ത്തല: നിയമസഭ തെരഞ്ഞെടുപ്പ്‌ നടന്ന ത്രിപുരയില്‍ തുടര്‍ച്ചയായി നാലാം തവണയും ഇടത്‌ സംഖ്യം അധികാരത്തിലെത്തി.

അറുപത്‌ സീറ്റുകളുള്ള ത്രിപുര നിയമസഭയില്‍ 48 സീറ്റിലും വിജയിക്കാന്‍ ഇടതുപക്ഷത്തിനു കഴിഞ്ഞു.

2003 ലെ തെരഞ്ഞെടുപ്പില്‍ ഇടതിന്‌ 41 സീറ്റുകളിലെ വിജയിക്കാന്‍ കഴിഞ്ഞരുന്നുള്ളൂ. നില മെച്ചപ്പെടുത്തുമെന്ന്‌ അവകാശപ്പെട്ടിരുന്ന കോണ്‍ഗ്രസിന്‌ 11 സീറ്റുകള്‍ മാത്രമേ നേടാനായൂള്ളൂ.

മാര്‍ച്ച്‌ മൂന്നിന്‌ തെരഞ്ഞെടുപ്പ്‌ നടന്ന മേഘാലയയില്‍ തൂക്കു മന്ത്രി സഭയാണ്‌ ഉണ്ടാകുകയെന്ന വ്യക്തമായിട്ടുണ്ട്‌.
26 സീറ്റുകള്‍ നേടി കോണ്‍ഗ്രസാണ്‌ ഏറ്റവും വലിയ ഒറ്റക്കക്ഷി. 14 സീറ്റകളുമായി എന്‍സിപി രണ്ടാം സ്ഥാനത്തെത്തിയിട്ടുണ്ട്‌.

മറ്റുള്ള പാര്‍ട്ടികള്‍ക്ക്‌ 19 സീറ്റുകളും ലഭിച്ചു. മന്ത്രിസഭ രൂപീകരിയ്‌ക്കുന്നതില്‍ ചെറുപാര്‍ട്ടികളുടെ നിലപാട്‌ നിര്‍ണായകമായേക്കും.

ബിജെപിയ്‌ക്ക്‌ ഇവിടെ ഒരു സീറ്റ്‌ ലഭിച്ചിട്ടുണ്ട്‌. ഭീകരാക്രമണം ഭയന്ന്‌ വന്‍ സുരക്ഷാ സന്നാഹങ്ങളാണ്‌ ഇരു സംസ്ഥനങ്ങളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+