Get Updates
Get notified of breaking news, exclusive insights, and must-see stories!

പീഡന പ്രതിയെ സഹായിച്ച പ്രിന്‍സിപ്പലിനെ മര്‍ദ്ദിച്ചു

Principal beatenദില്ലി: വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകനെ രക്ഷപ്പെടാന്‍ സഹായിച്ചുവെന്നാരോപിച്ച്‌ രക്ഷിതാക്കളും സേനാ പ്രവര്‍ത്തകരും ചേര്‍ന്ന്‌ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ ആക്രമിച്ചു.

മുംബൈ നഗരപ്രാന്തത്തിലെ ബാന്ദുപ്പിലുള്ള കിംഗ്‌ ജോര്‍ജ്‌ ഹൈ സ്‌കൂളില്‍ വെള്ളിയാഴ്‌ച രാവിലെയാണ്‌ സംഭവം അരങ്ങേറിയത്‌.

എഴാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കുകയും പെണ്‍കുട്ടിയുടെ അശ്ലീലചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്‌തുവെന്ന ആരോപണത്തിന്‌ വിധേയനായ അവിനാശ്‌ സാല്‍വേ എന്ന അധ്യാപകനെ രക്ഷപ്പെടാന്‍ അനുവദിച്ചുവെന്ന്‌ ആരോപിച്ചാണ്‌ രക്ഷിതാക്കളും മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന പ്രവര്‍ത്തകരും ചേര്‍ന്ന്‌ പ്രിന്‍സിപ്പല്‍ പിബി സാല്‍വെയെ മര്‍ദ്ദിച്ചത്‌.

വെള്ളിയാഴ്‌ച അവിനാശ്‌ സ്‌കൂളില്‍ എത്തിയിരുന്നില്ല. സ്‌കൂളിലെത്തിയ സംഘം അധ്യാപകനെ കാണാഞ്ഞ്‌ പ്രിന്‍സിപ്പലിനെ കൈവയ്‌ക്കുകയായിരുന്നു. ഇതാദ്യമായല്ല ഇവിടെ അധ്യാപകര്‍ ആരോപണവിധേയരാകുന്നതെന്ന്‌ രക്ഷാകര്‍ത്താക്കള്‍ പറഞ്ഞു. മര്‍ദ്ദിയ്‌ക്കുകയും മുഖത്ത്‌ കരിതേയ്‌ക്കുകയും ചെയ്‌തശേഷമാണ്‌ സംഘം പ്രിന്‍സിപ്പലിനെ പൊലീസ്‌ സ്റ്റേഷനില്‍ എത്തിച്ചത്‌.

തന്റെ മകളെ ഭീഷണിപ്പെടുത്തി അപമാനിയ്‌ക്കുകയും അശ്ലീല പടങ്ങള്‍ അയക്കുകയും ചെയ്‌ത അധ്യാപകനെ പിടികൂടാന്‍ വേണ്ടിയാണ്‌ തങ്ങള്‍ സ്‌കൂളില്‍ എത്തിയതെന്ന്‌ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ പിതാവ്‌ പറഞ്ഞു.

സംഭവത്തെത്തുടര്‍ന്ന്‌ രക്ഷാകര്‍ത്താക്കള്‍ക്കും സേനാ പ്രവര്‍ത്തകര്‍ക്കും പീഡനാരോപിതനായ അധ്യാപകന്‍ അവിനാശ്‌ സാല്‍വെയ്‌യ്‌കുമെതിരെ കേസുകള്‍ ചാര്‍ജ്‌ ചെയ്‌തിട്ടുണ്ടെന്ന്‌ പൊലീസ്‌ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+