ശബരിമല: സ്‌ത്രീ പ്രവേശന വിഷയം മൂന്നംഗ ബഞ്ചിന്
ദില്ലി: ശബരിമലയില്‍ സ്‌ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയുടെ മുന്നിലെത്തിയ കേസ് മൂന്നംഗ ബഞ്ചിന്റെ പരിഗണനയ്‌ക്കു വിട്ടു.
യങ്ങ് ലോയേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയെന്ന സംഘടനയായിരുന്നു പൊതുതാല്‌പര്യ ഹര്‍ജിയുമായി കോടതിയെ സമീപിച്ചിരുന്നത്.
ആചാരങ്ങളും നിയമവശങ്ങളും പരിഗണിച്ച് തീരുമാനമെടുക്കേണ്ട കാര്യമായതിനാലണ് മൂന്നംഗ ബഞ്ചിന്റെ പരിഗണനയ്‌ക്ക് വിട്ടത്. ശബരിമലയില്‍ ദര്‍ശനം നടത്താന്‍ സ്‌ത്രീകളെ അനുവദിയ്‌ക്കണമെനന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍.
അതെ സമയം ഇപ്പോഴത്തെ ആചാര രീതികള്‍ തുടരണമെനനും സ്‌ത്രീകളെ പ്രവേശിപ്പിക്കാന്‍ അനുവാദം നല്‌കരുതുമെന്നാണ് തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ നിലപാട്. ഇതു സംബന്ധിച്ച് ഇരു കൂട്ടരം തങ്ങളുടെ നിലപാടുകള്‍ വിശദീകരിച്ച് കോടതിയില്‍ സത്യവാങ്‌മൂലം സമര്‍പ്പിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications