സോഡ വഴിയുളള മദ്യപ്പരസ്യം വിലക്കും
ദില്ലി : സോഡയുടെയും മിനറല്‍ വാട്ടറിന്റെയും മറവില്‍ പരസ്യം ചെയ്യുന്നതില്‍ നിന്ന് മദ്യ പുകയില കമ്പനികളെ കര്‍ശനമായി വിലക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു.
കേന്ദ്ര ആരോഗ്യമന്ത്രി ഡോ. അന്‍പുമണി രാംദോസ് ഇതു സംബന്ധിച്ച് ഉന്നയിച്ച ആവശ്യത്തോട് അനുഭാവപൂര്‍വമായി പ്രതികരിക്കുമെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി ഉറപ്പു നല്‍കി.
ബാഗ് പൈപ്പര്‍ സോഡ, മക്‍ഡൊവല്‍സ്, ജോണി വാക്കര്‍ സോഡ, കിംഗ് ഫിഷര്‍ മിനറല്‍ വാട്ടര്‍ തുടങ്ങിയ കമ്പനികളാണ് സോഡയുടെ മറവില്‍ മദ്യത്തിന്റെ പരസ്യം നല്‍കുന്നത്. മദ്യം, പുകയില ഉല്‍പന്നങ്ങള്‍ പരസ്യം ചെയ്യാന്‍ പാടില്ലെന്ന് ഇന്ത്യയില്‍ നിയമമുണ്ട്. ഇത് ലംഘിക്കാനാണ് ഉപോല്‍പന്നങ്ങളുടെ പരസ്യം ഈ കമ്പനികള്‍ നല്‍കുന്നത്.
മദ്യത്തിന്റെ പരസ്യത്തിന് ഉപയോഗിച്ചിരുന്ന ബ്രാന്‍ഡ് നാമങ്ങളോ ചിഹ്നങ്ങളോ മറ്റുല്‍പനങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു.
പുകയില കമ്പനികളെയും മദ്യ കമ്പനികളെയും കര്‍ശനമായി നിയന്ത്രിച്ച് ഇന്ത്യയുടെ യുവസമ്പത്തിന്റെ ആരോഗ്യം സംരക്ഷിക്കുമെന്ന നിലപാടിലാണ് കേന്ദ്ര ആരോഗ്യമന്ത്രി.
മദ്യ പുകയില കമ്പനികളുടെ പരസ്യ ബോര്‍ഡുകള്‍, ടെലിവിഷന്‍, റേഡിയോ പരസ്യങ്ങള്‍ എന്നിവയും നിരോധിക്കാനാണ് സര്‍ക്കാര്‍ നീക്കം. മദ്യത്തിന്റെയും പുകയില ഉല്‍പനങ്ങളുടെയും വില്‍പനയും ഉപഭോഗവും നിയന്ത്രിക്കുന്നതിന് സംസ്ഥാനങ്ങളുടെ പിന്തുണയും തേടുമെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()












Click it and Unblock the Notifications