പുനഃസംഘടന: ഒന്നും ചോദിച്ചില്ലെന്ന് കരുണാകരന്‍
കൊച്ചി: കോണ്‍ഗ്രസിലേക്ക് കരുണാകരന്റെ കൂടെ മടങ്ങിയെത്തിയവരെ ഉള്‍പ്പെടുത്തുന്നതിന് എഐസിസി ജനറല്‍ സെക്രട്ടറി ക്വിദായിയും കെ. കുരണാകനുമായി പ്രാഥമിക ചര്‍ച്ച നടത്തി.
കരുണാകര വിഭാഗക്കാരെ ഉള്‍പ്പെടുത്തി പുനഃസംഘടന നടപ്പിലാക്കുമെന്ന് ഇരുവരും ചര്‍ച്ചയ്‌ക്കു ശേഷം സൂചന നല്‌കിയിട്ടുണ്ട്. ചര്‍ച്ചകള്‍ക്കു ശേഷം പുറത്തു വന്ന മൊഹ്‌സിന ലീഡര്‍ ക്ഷണിച്ച പ്രകാരം ഊണു കഴിയ്‌ക്കാന്‍ വന്നതാണെന്നാണ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.
ഊണു നന്നായെന്നും മടങ്ങിയെത്തിയവരെ ഉള്‍ക്കൊള്ളിക്കണമെന്ന കാര്യത്തെക്കുറിച്ച് ചര്‍ച്ച നടത്തിയെന്നും മൊഹ്‌സിന പറഞ്ഞു. കരുണാകന്‍ പ്രത്യേക പദവികളൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും എങ്കിലും തിരികെയെത്തിയവരുടെ താത്‌പര്യം സംരക്ഷിയ്‌ക്കുമെന്നും അവര്‍ വ്യക്തമാക്കി.
അതെ സമയം ലീഡറെ പ്രവര്‍ത്തക സമിതി അംഗമാക്കിയുള്ള പ്രഖ്യാപനമുണ്ടാകുമോയെന്ന ചോദ്യത്തിന് കണ്ടു കണ്ടനങ്ങനെയിരിക്കും ജനത്തിനെ എന്നു തുടങ്ങുന്ന ജ്ജാനപ്പാന പാടിയാണ് കരുണാകന്‍ പ്രതികരിച്ചത്.
താന്‍ ആരോടും ഒന്നും ആവശ്യപ്പെടാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications