കേരളത്തില്‍ പാലിന് കടുത്ത ക്ഷാമം
തിരുവനന്തപുരം: കേരളത്തില്‍ കടുത്ത പാല്‍ ക്ഷാമം തുടരുന്നു. ക്ഷാമം മൂലം ആവശ്യമായ പാല്‍ വിതരണം ചെയ്യാന്‍ മില്‍മ അധികൃതര്‍ക്ക് കഴിയുന്നില്ല.
ക്ഷാമം മൂലം കൂടുതല്‍ വില കൊടുത്ത് പാല്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ് മില്‍മ. ഒരു വര്‍ഷം 23. 53 ലക്ഷം ടണ്‍ പാല്‍ വേണ്ടിടത്ത് 21 ലക്ഷം പാല്‍ മാത്രമാണ് സംസ്ഥാനത്ത് ഇപ്പോള്‍ ഉത്പാദിപിപ്പിക്കുന്നതെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. 2001-02ല്‍ 27.18 ലക്ഷം ടണ്‍ പാല്‍ ഉത്പാദിപ്പിച്ചിടത്ത് 2006-07ഓടെ 21.18 ലക്ഷമായി ഉത്പാദനം കുറഞ്ഞു.
വയലുകള്‍ ഇല്ലാതാവുന്നത് പശുക്കള്‍ക്ക് നല്‍കുന്ന വൈക്കോലിന് കടുത്ത ക്ഷാമം വരുത്തിവച്ചിട്ടുണ്ട്. ഇത് പാല്‍ ഉത്പാദനം കുറയാന്‍ ഒരു കാരണമാണ്. സംസ്ഥാനത്ത് വലിയ ഉന്നത സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ഡയറികള്‍ ഇല്ലാത്തതും പാല്‍ ഉത്പാദനത്തെ ബാധിക്കുന്നു.
ഒരു ദിവസം 10. 5 ലക്ഷം ലിറ്റര്‍ വേണ്ടിടത്ത് മില്‍മ ഉത്പാദിപ്പിക്കുന്നത് 6.2 ലക്ഷം ലിറ്റര്‍ പാല്‍ മാത്രമാണ്. ഇതു കാരണം കര്‍ണാടക, തമിഴ് നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് ഉയര്‍ന്ന വിലക്ക് പാല്‍ കൊണ്ടുവരേണ്ടിവരുന്നു.












Click it and Unblock the Notifications