അക്രമം സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്‌തതാണെന്ന് കൃഷ്‌ണദാസ്
കണ്ണൂര്‍: തലശേരിയില്‍ ഇപ്പോള്‍ നടക്കുന്ന അക്രമങ്ങള്‍ സര്‍ക്കാര്‍ നേരിട്ട് സ്‌പോണ്‍സര്‍ ചെയ്‌തതാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.കെ കൃഷ്‌ണദാസ്. അക്രമം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊലപാതകികളെ വ്യവസായ സംരംഭങ്ങളില്‍ ജോലി കൊടുത്ത് സംരക്ഷിക്കുകയാണ് സിപിഎം ചെയ്യുന്നത്. അവര്‍ക്ക് നിയമത്തെ പേടിയില്ല, കോടതികളെയും പേടിയില്ല. ഐജിയും എസ്‌പിയും അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി സിപിഎം പൊലീസ് സേനയില്‍ തങ്ങളുടെ ആജ്ഞാനുവര്‍ത്തികളെ തിരുകിക്കയറ്റിയിരിക്കുകയാണ്.
കോട്ടയം സമ്മേളനത്തോടെ കേരളത്തെ കുരുതിക്കളമാക്കാനുള്ള തീരുമാനമാണ് സിപിഎം കൈക്കൊണ്ടത്. അക്രമങ്ങള്‍ക്ക് പിന്നില്‍ ഗുഡാലോചനയാണ്. പിണറായി വിജയനും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണനും ഒരു മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനും ഈ ഗൂഡാലോചനയില്‍ പങ്കുണ്ട്.
പൊലീസ് നിഷ്‌പക്ഷമാവകുയം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ജനാധിപത്യ രീതിയിലേയ്‌ക്ക് മടങ്ങിവരുകയും ചെയ്‌താല്‍ മാത്രമേ ഇവിടെ സമാധാനം പുന്‌സ്ഥാപിക്കാന്‍ കഴിയൂ- അദ്ദേഹം പറഞ്ഞു.
സര്‍ക്കാറിന്റെ ഭാഗത്തുനിന്നുള്ള നിലപാടുകള്‍ക്കനുസരിച്ചായിരിക്കും ഇനി ബിജെപിയുടെയും ആര്‍എസ്‌എസിന്റെയും നീക്കങ്ങള്‍. ഐജിയുടെ നേതൃത്വത്തില്‍ നേരത്തേ നടത്തിയ സമാധാന ശ്രമങ്ങള്‍ സിപിഎം കാറ്റില്‍പ്പറത്തി. അതുകൊണ്ടാണ് ഇത്തവണ വിളിച്ചുചേര്‍ത്ത സമാധാനയോഗം ബിജെപി ബഹിഷ്‌കരിച്ചത്- കൃഷ്‌ണദാസ് വ്യക്തമാക്കി.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications