പകുതി വേണമെന്ന് കരുണാകരന്‍
കൊച്ചി : ഏഴ് ജില്ലകളില്‍ ഡിസിസി പ്രസിഡന്റുമാരായി തന്റെ അനുയായികളെ നിയമിക്കണമെന്ന ആവശ്യം കെ കരുണാകരന്‍ മുന്നോട്ടു വെച്ചതോടെ കോണ്‍ഗ്രസില്‍ വീണ്ടും ഗ്രൂപ്പുകളിയുടെ പൂരക്കാലത്തിന് തുടക്കമായി. സംഘടനയുടെ നേര്‍പകുതിയാണ് കരുണാകരന്‍ ആവശ്യപ്പെടുന്നത്. ബാക്കി പകുതി മറ്റെല്ലാ ഗ്രൂപ്പുകള്‍ക്കും കൂടി. കോണ്‍ഗ്രസില്‍ ഉണ്ടായിരുന്ന കാലത്തും ഇതു തന്നെയായിരുന്നു ലീഡറുടെ കണക്ക്.
തിരുവനന്തപുരം, തൃശൂര്‍ ജില്ലാ കമ്മിറ്റികളില്‍ എന്തുവിലകൊടുത്തും തന്റെ അനുയായികളെ പ്രതിഷ്ഠിക്കുമെന്ന വാശിയിലാണ് കരുണാകരന്‍. തിരുവനന്തപുരം, തൃശൂര്‍ ജില്ലകളിലെ ഡിസിസി പ്രസിഡന്റുമാരായ വിഎസ് ശിവകുമാറും സി എന്‍ ബാലകൃഷ്ണനും ഒരുകാലത്ത് അടിയുറച്ച കരുണാകര ഗ്രൂപ്പുകാരായിരുന്നു. തനിക്കൊപ്പം നിന്നിട്ട് കാലുമാറിയവരോടുളള പക ഇപ്പോഴും കരുണാകരന്റെ ഉളളിലുണ്ട് എന്നാണ് ഇവരെ മാറ്റണമെന്ന ആവശ്യം സൂചിപ്പിക്കുന്നത്.
സംഘടനയിലെ പകുതി സ്ഥാനങ്ങള്‍ തനിക്കൊപ്പം വന്നവര്‍ക്ക് വേണമെന്നാണ് കരുണാകരന്‍ അര്‍ത്ഥമാക്കുന്നത്. കൊച്ചിയില്‍ നടന്ന മഹിളാ കോണ്‍ഗ്രസ് യോഗത്തില്‍ പ്രസംഗിക്കവെ, വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പകുതി സീറ്റുകളില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചു തരാമെന്നും അദ്ദേഹം വീരവാദം മുഴക്കിയിരുന്നു.
ആന്റണി, ഉമ്മന്‍ചാണ്ടി ഗ്രൂപ്പുകള്‍, രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്നവര്‍, കാര്‍ത്തികേയന്റെ ഗ്രൂപ്പ്, വയലാര്‍ രവിയെ കേരള മുഖ്യമന്ത്രിയാക്കാന്‍ നടക്കുന്നവരുടെ ഗ്രൂപ്പ് എന്നിങ്ങനെ പലതലങ്ങളില്‍ വിഘടിച്ചു നില്‍ക്കുന്ന കേരളത്തിലെ കോണ്‍ഗ്രസിലെ നേര്‍പകുതി പ്രാതിനിധ്യമാണ് കരുണാകരന്‍ ആവശ്യപ്പെടുന്നത്.
ഡിസിസി പ്രസിഡന്റുമാര്‍ക്കു പുറമെ, കെപിസിസി സെക്രട്ടറി സ്ഥാനങ്ങള്‍, വൈസ് പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റുമാര്‍ എന്നിങ്ങനെ സുദീര്‍ഘമായ ആവശ്യങ്ങളാണ് കരുണാകരന്‍ മൊഹ്സീന കിദ്വാനിക്ക് മുമ്പാകെ വെച്ചത്. ഒരു സ്ഥാനവും വേണ്ടെന്ന് പറഞ്ഞ് കോണ്‍ഗ്രസില്‍ തിരിച്ചു കയറിയ കരുണാകരന്‍ ഇപ്പോള്‍ മുന്നോട്ടു വെയ്ക്കുന്ന ആവശ്യങ്ങള്‍ കണ്ട് അന്തം വിട്ട് നില്‍ക്കുകയാണ് കോണ്‍ഗ്രസിലെ കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()












Click it and Unblock the Notifications