കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അക്രമം തുടരുന്നു; ഒരു ബിജെപി പ്രവര്‍ത്തകന്‍ കൂടി കൊല്ലപ്പെട്ടു

  • By Staff
Google Oneindia Malayalam News

തലശേരി: ബിജെപി-സിപിഎം സംഘര്‍ഷം നിലനില്‍ക്കുന്ന തലശേരിയില്‍ ഒരു ബിജെപി പ്രവര്‍ത്തകന്‍ കൂടി കൊല്ലപ്പെട്ടു. ഇതോടെ ബുധനാഴ്‌ച മുതലുണ്ടായ അക്രമങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി.

ബിജെപി പ്രവര്‍ത്തകനായ ഈങ്ങയില്‍ പീടികയില്‍ സുരേഷ്‌ ബാബുവാണ്‌ കൊല്ലപ്പെട്ടത്‌.വെള്ളിയാഴ്‌ച രാവിലെ പതിനൊന്നുമണിയോടെയാണ്‌ സുരേഷ്‌ ബാബു കൊല്ലപ്പെട്ടത്‌. ബന്ധുവിന്റെ വീടിന്റെ മുന്നില്‍വച്ചാണ്‌ സുരേഷിന്‌ വെട്ടേറ്റത്‌.

വെള്ളിയാഴ്‌ച പുലര്‍ച്ചെ സിപിഎം പ്രവര്‍ത്തകനായ അനീഷ്‌ കൊല്ലപ്പെട്ടതിന്‌ പിന്നാലെയാണ്‌ സുരേഷ്‌ ബാബു കൊല്ലപ്പെട്ടത്‌. അക്രമങ്ങള്‍ നിയന്ത്രിക്കാനായി വന്‍ പൊലീസ്‌ സന്നാഹം രംഗത്തുണ്ടെങ്കിലും പലേടത്തും അക്രമങ്ങളും ബോംബേറും തുടരുകയാണ്‌.

സംഘര്‍ഷത്തെത്തുടര്‍ന്ന്‌ കണ്ണൂരിലെത്തിയ ഡിജിപി രമണ്‍ ശ്രീവാസ്‌തവ ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥരുമായും കളക്ടറുമായും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്‌. അക്രമികളെ കണ്ടാലുടന്‍ വെടിവെയ്‌ക്കാനാണ്‌ ഡിജിപിയുടെ ഉത്തരവ്‌.

ആറുപേര്‍ മരിക്കാനിടയായ സംഭവത്തിലെ പ്രതികളെ ഉടന്‍ അറസ്റ്റുചെയ്യുമെന്ന്‌ ശ്രീവാസ്‌തവ അറിയിച്ചു. ഒറ്റപ്പെട്ട മേഖലയിലെ അക്രമങ്ങള്‍ പൊലീസിന്‌ അറിയാന്‍ കഴിയുന്നില്ലെന്നും അക്രമസംഭവങ്ങള്‍ തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബന്ധപ്പെട്ട വാര്‍ത്തകള്‍










വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X