നാണംകെട്ട ദേവസ്വം ബോര്‍ഡ്
തിരുവനന്തപുരം : കേരളത്തിലെ ജനങ്ങളെ ലജ്ജയില്ലാതെ വെല്ലുവിളിക്കുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ധാര്‍ഷ്ട്യം ലക്കും ലഗാനുമില്ലാതെ തുടരുന്നു.
ബോര്‍ഡിലെ ജീവനക്കാരന്റെ സസ്‍പെന്‍ഷന്‍ പിന്‍വലിച്ചതിനെതിരെ ബോര്‍ഡ് അംഗങ്ങളുടെ സര്‍ക്കുലര്‍ വന്നതിനു പിന്നാലെ ഈ സര്‍ക്കുലര്‍ അനുസരിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രസിഡന്റിന്റെ സര്‍ക്കുലര്‍ വേറെയിറങ്ങി.
ബോര്‍ഡിലെ സിഐടിയു യൂണിയന്‍ നേതാവ് ഷാജി ശര്‍മ്മയെ ബോര്‍ഡ് അംഗങ്ങള്‍ സസ്‍പെന്‍ഡ് ചെയ്തത് കഴിഞ്ഞ ദിവസമാണ് പ്രസിഡന്റ് സി കെ ഗുപ്തന്‍ റദ്ദാക്കിയത്. സസ്‍പെന്‍ഷന്‍ പിന്‍വലിച്ച നടപടിക്കെതിരെ ബോര്‍ഡ് അംഗങ്ങളായ പി നാരായണനും സുമതിക്കുട്ടിയമ്മയും സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഈ സര്‍ക്കുലര്‍ അനുസരിക്കേണ്ടതില്ലെന്നാണ് ബോര്‍ഡ് പ്രസിഡന്റിന്റെ വകയായി പിന്നാലെ ഇറങ്ങിയ മറ്റൊരു സര്‍ക്കുലര്‍ പറയുന്നത്
ബോര്‍ഡ് പ്രസിഡന്റ് ഒരുഭാഗത്തും അംഗങ്ങള്‍ മറുഭാഗത്തും നിന്നുളള ഈ അശ്ലീലപ്പോരാട്ടം സകല സീമയും ലംഘിച്ച് മുന്നേറുമ്പോഴും സര്‍ക്കാരും ഇടതുമുന്നണിയും കാഴ്ചക്കാരുടെ വേഷത്തിലാണ്.
അതിനിടെ ബോര്‍ഡിനെ പിരിച്ചു വിടാന്‍ അധികാരമുണ്ടെന്ന ഭീഷണിയുമായി ദേവസ്വം മന്ത്രി ജി സുധാകരന്‍ രംഗത്തിറങ്ങി. പഴയ ബോര്‍ഡിനെ പിരിച്ചു വിട്ടത് താനാണെന്നും അംഗങ്ങള്‍ അത് മറക്കരുതെന്നുമാണ് മന്ത്രിയുടെ ഭീഷണി.
ദൈവവിശ്വാസികളെയും ജനാധിപത്യ വിശ്വാസികളെയും ഒരുപോലെ വെല്ലുവിളിക്കുന്ന ഈ ബോര്‍ഡിനെ ഇനിയെന്തിന് പൊറുപ്പിക്കുന്നു എന്ന ചോദ്യത്തിന് വില്ലാളിവീരനായ മന്ത്രിക്കും മറുപടിയില്ല.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications