Get Updates
Get notified of breaking news, exclusive insights, and must-see stories!

സംഘര്‍ഷത്തിന്‌ അയവില്ല; തലശേരിയില്‍ ബോംബേറ്‌

തലശേരി: സിപിഎം-ബിജെപി സംഘര്‍ഷം നിലനില്‍ക്കുന്ന തലശേരിയിലും സമീപ പ്രദേശങ്ങളിലും അക്രമം തുടരുന്നു. ഇവിടെയടുത്ത കൊളശ്ശേരി വാവച്ചിമുക്കില്‍ സ്‌ഫോടന പരമ്പര ഉണ്ടായി.

ഏഴോളം ബോംബുകളാണ്‌ ഇവിടെ പൊട്ടിയത്‌. വന്‍ പൊലീസ്‌ സന്നാഹം സ്ഥലത്‌്‌ ക്യാമ്പ്‌ ചെയ്യുന്നുണ്ടെങ്കിലും ആയുധങ്ങളുമായി ഇരുവിഭാഗങ്ങളും പരസ്‌പരം ഭീഷണപ്പെടുത്തുകയാണ്‌.

കതിരൂരില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്ക്‌ നേരെയും അക്രമങ്ങളുണ്ടായിട്ടുണ്ട്‌. ഒരു കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനെ അക്രമികള്‍ കടയില്‍ കയറി അക്രമിച്ചു. കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനായ ടിവി രാജേഷിനാണ്‌ വെട്ടേറ്റത്‌. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

ഇതിനിടെ സംഘര്‍ഷ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി ഡിജിപി രമണ്‍ ശ്രീവാസ്‌തവ കണ്ണൂരിലെത്തി. ജില്ലാ പൊലീസ്‌ സൂപ്രണ്ട്‌ ശ്രീജിത്തുമായി അദ്ദേഹം ചര്‍ച്ച നടത്തി. പൊലീസ്‌ നടപടി ശക്തമാക്കാനുള്ള നീക്കത്തിന്‌ മുന്നോടിയായാണ്‌ ഡിജിപി എത്തിയിരിക്കുന്നത്‌.

കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച തലശേരി, ധര്‍മ്മടം, ചൊക്ലി, പാനൂര്‍, കതിരൂര്‍, കൊളവല്ലൂര്‍, കണ്ണവം, കൂത്തുപറമ്പ്‌ എന്നിവിടങ്ങളില്‍ സംഘര്‍ഷാവസ്ഥയ്‌ക്ക്‌ ഇനിയും അയവുവന്നിട്ടില്ല. വ്യാപാര സ്ഥാപനങ്ങള്‍ മിക്കതും അടഞ്ഞുകിടക്കുകയാണ്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍









Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+