Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫ്രഞ്ച് സ്ത്രീകള്‍ക്ക് ലൈംഗിക താല്‍പര്യം വര്‍ധിയ്ക്കുന്നു

Sexual Lifeലണ്ടന്‍: ഫ്രഞ്ച്‌ സ്‌ത്രീകളുടെ ലൈംഗിക താല്‍പര്യങ്ങള്‍ പുരുഷന്മാരുടേതിന്‌ സമാനമായി മാറുന്നതായി റിപ്പോര്‍ട്ട്‌. ലൈംഗിക കാര്യങ്ങളില് ഇവര് കൂടുതല് ആത്മവിശ്വാസമുള്ളവരായി മാറിയിട്ടുണ്ടെന്നും റിപ്പോര്ട്ടില് പറയുന്നു.

1970കളില്‍ ജീവിതത്തില് ഒരേയൊരു പങ്കാളി മാത്രമെന്നതായിരുന്ന ഫ്രഞ്ച്‌ സ്‌ത്രീകളുടെ രീതി. എന്നാല്‍ ഇപ്പോള്‍ അഞ്ചു പങ്കാളികളെ വരെയാകാമെന്ന രീതിയിലേയ്ക്ക് കാര്യങ്ങള് മാറിയിട്ടുണ്ട്.

ഫ്രഞ്ച്‌ എയ്‌ഡ്‌സ്‌ റിസര്‍ച്ച്‌ ഏജന്‍സിയായ ലി നൗവല്‍ ഒബ്‌സര്‍വേറ്റര്‍ നടത്തിയ സ്‌റ്റഡി ഓണ്‍ സെക്ഷ്വാലിറ്റി ഇന്‍ ഫ്രാന്‍സ്‌ എന്ന പഠനത്തിലാണ്‌ ലൈംഗികതയില്‍ ഫ്രഞ്ച്‌ സ്‌ത്രീകളുടെ മനോഭാവം മാറുന്നതായി കണ്ടെത്തിയത്‌. പ്രായപൂര്‍ത്തിയെത്തിയ 12,000 പേരുമായി നടത്തിയ അഭിമുഖത്തില്‍ നിന്നാണ്‌ ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്‌.

സ്‌ത്രീകളുടെ ലൈംഗിക താല്‍പര്യങ്ങള്‍ പുരുഷന്മാരുടെതിന്‌ സമാനമാകുന്നുവെന്നതാണ്‌ സമീപവര്‍ഷങ്ങളിലുണ്ടായ ഏറ്റവും വലിയ മാറ്റമെന്ന്‌ പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. 1970തില്‍ ഫ്രഞ്ച്‌ സ്‌ത്രീകളില്‍ 68ശതമാനം പേരും ഒരൊറ്റ പങ്കാളിയെ മാത്രമേ സ്വീകരിച്ചിരുന്നുള്ള. എന്നാല്‍ 1992ആയപ്പോള്‍ ഒരു പങ്കാളിയെ മാത്രം സ്വീകരിക്കുന്നവരുടെ തോത്‌ 43 ശതമാനമായി കുറഞ്ഞു. 2006ല്‍ എത്തിയപ്പോഴാകട്ടെ 34 ശതമാനം പേര്‍മാത്രമേ ഒരു പങ്കാളിയെ മാത്രം സ്വീകരിക്കുന്നവരായിട്ടുള്ളു എന്നതാണ്‌ അവസ്ഥ.

പുരുഷന്മാരുടെ ഇടയില്‍ 13 പങ്കാളികളെ വരെ സ്വീകരിക്കുകയെന്നതാണ് പതിവ്. പുരുഷന്മാര്‍ ആദ്യമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന പ്രായത്തേക്കാള്‍ കുറഞ്ഞ പ്രായത്തിലാണത്രേ ഇപ്പോള്‍ സ്‌ത്രീകള്‍ ആദ്യ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്‌.

1950കളില്‍ ഇവര്‍ ആദ്യമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട പ്രായത്തേക്കാളും ചെറിയ പ്രായത്തിലാണ്‌ ഇപ്പോഴത്തെ തലമുറ ആദ്യ ലൈംഗിക ബന്ധത്തിന്‌ മുതിരുന്നത്‌. മാത്രമല്ല ഇപ്പോള്‍ സ്‌ത്രീകള്‍ മുമ്പത്തേക്കാളുമേറെ ലൈംഗികമായി സജീവത നിലനിര്‍ത്തുന്നുമുണ്ട്‌. അമ്പത്‌ വയസ്സിനുമുകളിലുള്ള സ്‌ത്രീകളില്‍ പത്തില്‍ ഒന്‍പത്‌ പേരും ലൈംഗികമായി സജീവതയുള്ളവരാണ്‌.

വൈകാരിക ബന്ധത്തിന്‌ പിന്നാലെമാത്രം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയെന്നതിനുതന്നെയാണ്‌ വിദ്യാസമ്പന്നരായ വനിതകള്‍ ഇപ്പോഴും കൂടുതല്‍ പരിഗണന നല്‍കുന്നത്‌. 18നും 24നുമിടയില്‍ പ്രായമുള്ള ഫ്രഞ്ച്‌ പുരുഷന്മാരില് അഞ്ചില് ഒരാള്ക്ക് എന്ന രീതിയില് ലൈംഗിതയില്‍ താല്‍പര്യമില്ലെന്നതാണ്‌ പഠനത്തിലെ മറ്റൊര രസകരമായ കണ്ടെത്തല്‍. ഇതേപ്രായത്തിലുള്ള സ്ത്രീകളുടെ ലൈംഗിക വിരക്തിയുമായി തട്ടിച്ചുനോക്കുന്പോള് പുരുഷന്മാരുടെ എണ്ണം ഇരട്ടിയാണ്.

പുരുഷന്മാര്‍ ലൈംഗികതയുടെ കാര്യത്തില്‍ തിടുക്കക്കാരും താല്‌പര്യം കൂടുതലുള്ളവരുമാണെന്ന സ്ഥിരം പല്ലവിയ്‌ക്ക്‌ ഒരു അപവാദമാണ്‌ ഫ്രാന്‍സിലെ സ്‌ത്രീകളില്‍ കണ്ടെത്തിയ സ്വഭാവവിശേഷങ്ങളെന്നാണ്‌ ലി നൗവല്‍ ഒബ്‌സര്‍വേറ്റര്‍ പറയുന്നത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+