കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സന്തോഷത്തിന്‌ പിന്നില്‍ ജീന്‍

  • By Staff
Google Oneindia Malayalam News

Happy Faceലണ്ടന്‍: ഒരാള്‍ ജീവിത്തില്‍ അനുഭവിക്കുന്ന സന്തോഷാവസ്ഥയെ നിര്‍ണ്ണയിക്കുന്നതില്‍ ജനിതകഘടനയ്‌ക്ക്‌ നിര്‍ണ്ണായക സ്വാധീനമുണ്ടെന്ന്‌ ഗവേഷകര്‍.

എഡിന്‍ബറോ സര്‍വ്വകലാശാലയിലെ ക്വീന്‍സ്‌ ലാന്റ്‌ മെഡിക്കല്‍ ഇന്‍സ്‌റ്റിറ്റിയൂട്ടിലെ ഗവേഷകരെ സഹകരിപ്പിച്ചു നടത്തിയ പഠനത്തിലാണ്‌ പുതിയ കണ്ടെത്തലുണ്ടായത്‌.

പഠന ഫലപ്രകാരം നമ്മള്‍ അനുഭവിക്കുന്ന സന്തോഷത്തില്‍ പകുതിയും പാരമ്പര്യത്തില്‍ അധിഷ്‌ഠതമാണ്‌. അതായത്‌ ഈ സന്തോഷാവസ്ഥ പകര്‍ന്നുകിട്ടുന്നത്‌ ജീനുകളിലൂടെയാണെന്ന്‌ ചുരുക്കും. ബാക്കി പകുതിമാത്രമേ നമ്മള്‍ സ്വമേധയാ സൃഷ്ടിക്കുന്ന വിവിധ സാഹചര്യങ്ങളില്‍ നിന്നും ലഭിക്കുന്നുള്ളു. ജനിതക ഘടനയിലുള്ള വ്യത്യാസം പോലെതന്നെ ഓരോ വ്യക്തികളിലും സന്തോഷത്തിന്റെ അളവിലും വ്യത്യാസമുണ്ടാകും.

ഫലത്തില്‍ സന്തോഷം കണ്ടെത്താനായി നമ്മള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എത്രകണ്ട്‌ വര്‍ധിപ്പിച്ചാലും അതിന്‌ ഒരളവില്‍ക്കൂടുതല്‍ സന്തോഷം നല്‍കാന്‍ കഴിയില്ലെന്ന്‌ പഠനത്തിന്‌ നേതൃത്വം നല്‍കിയ ഡോക്ടര്‍ അലക്‌സാണ്ടര്‍ വെയ്‌സ്‌ പറയുന്നു.

സൈക്കോളജിക്കല്‍ സയന്‍സ്‌ ജേണലിലാണ്‌ പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X