ഗൂഗിള്‍ മാപ്പിന് വിലക്ക്
വാഷിംഗ്ടണ്‍ : അമേരിക്കയിലെ സൈനികത്താവളങ്ങളുടെ മാപ്പുകള്‍ പ്രസിദ്ധീകരിക്കരുതെന്ന് ഗൂഗിളിനോട് പെന്റഗണ്‍.
ടെക്സാസിലെ ഫോര്‍ട്ട് സാം ഹൂസ്റ്റണിലെ സൈനിക കേന്ദ്രത്തിന്റെ ചിത്രങ്ങള്‍ ഗൂഗിള്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നാണ് പെന്റഗണിന്റെ നിര്‍ദ്ദേശം വന്നത്.
സൈനിക കേന്ദ്രത്തിന്റെ വിവിധ കോണുകളില്‍ നിന്നുളള ചിത്രങ്ങള്‍, മറ്റുവിവരങ്ങള്‍ എന്നിവയാണ് ഗൂഗിളില്‍ പ്രസിദ്ധീകരിച്ചത്. പെന്റഗണ്‍ ആവശ്യപ്പെട്ടതനുസരിച്ച് ചിത്രങ്ങളും മറ്റു വിവരങ്ങളും പിന്‍വലിച്ച് മാപ്പു പറഞ്ഞെന്ന് ഗൂഗിള്‍ വക്താവ് അറിയിച്ചു.












Click it and Unblock the Notifications