Get Updates
Get notified of breaking news, exclusive insights, and must-see stories!

മരണത്തിന്റെ വ്യാപാരി വിക്ടര്‍ ബൗട്ട്‌ അറസ്‌റ്റില്‍

Victor Boutബാങ്കോക്ക്‌: ലോകത്തിലെ ഏറ്റവും വലിയ അനധികൃത ആയുധ വ്യാപാരി വിക്ടര്‍ അന്റോണിയോവിച്ച്‌ ബൗട്ട്‌(41) തായ്‌ലന്‍ഡില്‍ അറസ്റ്റിലായി. മരണത്തിന്റെ വ്യാപാരി' എന്നു വിളിപ്പേരില് അറിയപ്പെടുന്ന വിക്ടറിനെ തായ്‌ലന്‍ഡിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌.

മുന്‍ സോവിയറ്റ്‌ സൈനിക ഉദ്യോഗസ്ഥനായ ഇയാള്‍ക്കെതിരെ അമേരിക്ക വാറണ്‌ട്‌ പുറപ്പെടുവിച്ചിരുന്നു. ഈ വാറണ്‌ടിന്റെ അടിസ്ഥാനത്തിലാണ്‌ അറസ്റ്റ്‌. കൊളംബിയന്‍ വിമതര്‍ക്ക്‌ ഇയാള്‍ ആയുധങ്ങള്‍ വില്‍ക്കുന്നതായി അമേരിക്ക ആരോപിച്ചിരുന്നു. ഇതു കൂടാതെ യു.എന്‍ നിരോധനമുള്ള നിരവധി രാജ്യങ്ങള്‍ക്ക്‌ ഇയാള്‍ ആയുധങ്ങള്‍ വില്‍ക്കുന്നതായും ആരോപണമുണ്‌ട്‌.

2002 ല്‍ ഇന്റര്‍പോളും ബെല്‍ജിയവും ഇയാള്‍ക്കെതിരെ അന്താരാഷ്‌ട്ര അറസ്റ്റ്‌ വാറണ്‌ട്‌ പുറപ്പെടുവിച്ചു. ഇതിനെത്തുടര്‍ന്ന്‌ ബൗട്ട്‌ റഷ്യയിലേക്ക്‌ കടക്കുകയായിരുന്നു. സോവിയറ്റ്‌ യൂണിയന്റെ തകര്‍ച്ചയ്‌ക്കുശേഷമാണ്‌ വിക്ടര്‍ ആയുധവ്യാപാരത്തിലേയ്‌ക്ക്‌ ചുവടുമാറ്റുകയും അനധികൃതമായ വഴികളിലൂടെ പണം സമ്പാദിച്ച്‌ തന്റെ സാമ്രാജ്യം വളര്‍ത്തുകയും ചെയ്‌തത്‌.

നിരവധി തീവ്രവാദി സംഘടനകള്‍ക്ക്‌ ഇയാള്‍ പണം, ആയുധങ്ങള്‍, വിമാനങ്ങള്‍ എന്നിവ വിറ്റതായി റിപ്പോര്‍ട്ട്‌ ഉണ്‌ട്‌. 1990 കാലഘട്ടങ്ങളില്‍ താലിബാനും അല്‍ക്വയ്‌ദക്കും ഇയാള്‍ ആയുധങ്ങള്‍ നല്‍കിയതായി പോലീസ്‌ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+