ലോകത്തെ ഏറ്റവും ചെറിയ തോക്ക്
ലണ്ടന്‍: ചെറുത് പക്ഷേ മാരകം. ലോകത്തിലെ ഏറ്റവും ചെറിയ തോക്കിന് ചേര്‍ന്ന വിശേഷണാണിത്.
വെറും അഞ്ചര സെന്റിമീറ്റര്‍ മാത്രം വലിപ്പമുള്ള ഈ കുഞ്ഞന്‍ തോക്ക് പക്ഷേ വന്‍ യന്ത്രത്തോക്കുകളെ വരെ കടത്തിവെട്ടും. സ്വിസ് മിനി ഗണ്‍ എന്ന കമ്പനിയാണ് ഈ തോക്കുകള്‍ നിര്‍മ്മിയ്ക്കുന്നത്.
19.8 ഗ്രാം ഭാരമുള്ള തോക്കിന്റെ പേരും സ്വിസ് മിനി ഗണ്‍ എന്നു തന്നെയാണ്. മണിക്കൂറില്‍ 270 മൈല്‍ അല്ലെങ്കില്‍ 434 കിലോമീറ്റര്‍ വേഗതയിലാണ് ഇതില്‍ നിന്നും വെടിയുണ്ടകള്‍ ചീറിപ്പായുക.
112 മീറ്റര്‍ റേഞ്ചിലുള്ള ആരെയും നിസാരമായി വെടിവെച്ചു വീഴ്ത്താന്‍ ഈ കുഞ്ഞനു കഴിയും. സ്റ്റെയിന്‍ലെസ് സ്റ്റീലിലും 18 കാരറ്റ് സ്വര്‍ണ്ണത്തിലും കുഞ്ഞന്‍ തോക്ക് നിര്‍മ്മിയ്ക്കുന്നുണ്ട്.
സ്റ്റീല്‍ തോക്കിന് 242074 രൂപ വില വരുമ്പോള്‍ രത്നക്കല്ലുകള്‍ പതിപ്പിച്ച സ്വര്ണത്തോക്കിന് 2420743 രൂപയാണ് വില. നിസാരമായി ഈ തോക്കുകള്‍ ഒളിപ്പിയ്ക്കാന്‍ സാധിയ്ക്കുന്നതിനാല്‍ വന്‍ യന്ത്ര തോക്കുകളെക്കാള്‍ ഇതിനെ ഭയക്കണമെന്നാണ് ആയുധ നിര്‍മാണ രംഗത്തുള്ള വിദഗ്ദ്ധരുടെ അഭിപ്രായം.
ഇപ്പോള്‍ തന്നെ പല രാജ്യങ്ങളും ഈ കുഞ്ഞന്‍ ഭീകരന് വിലക്കേര്‍പ്പെടുത്താനുള്ള ആലോചനയിലാണ്. മൂന്ന് വര്‍ഷം മുമ്പ് സ്ഥാപനം ആരംഭിച്ചതിനു ശേഷം മൂന്നോറോളം തോക്കുകള്‍ വിറ്റു പോയതായി നിര്‍മ്മാതക്കള്‍ പറയുന്നു.
വര്‍ഷത്തില്‍ 25 സ്വര്‍ണ തോക്കും 100 സ്റ്റീല്‍ തോക്കുകളും മാത്രമേ നിര്മിയ്ക്കാറുള്ളൂ. ഒരെണ്ണം നിര്‍മ്മിയ്ക്കാന്‍ ഏകദേശം ആറുമാസം വേണ്ടി വരുമെന്ന് സ്വിസ് കമ്പനി ഉടമസ്ഥനായ പോള്‍ എറാര്ഡ് പറയുന്നത്.