32കാരിയെ ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ മാനഭംഗപ്പെടുത്തി
ദില്ലി: മുപ്പത്തിരണ്ടുകാരിയായ വിവാഹിതയെ മൂന്നുപേര്‍ചേര്‍ന്ന് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തിയതായി പരാതി.
വടക്കുപടിഞ്ഞാറന്‍ ദില്ലിയിലെ മുഖര്‍ജീ നഗറിലുള്ള വസതില്‍ വ്യാഴാഴ്‌ച രാത്രിയിലാണ് യുവതി കൂട്ടമാനഭംഗത്തിനിരയായത്. ഓട്ടോ ഡ്രൈവറായ ഭര്‍ത്താവിന്റെ മുന്‍ബിസിനസ് പങ്കാളി ഉള്‍പ്പെടെയുള്ള മൂന്നംഗസംഘം മാനഭംഗത്തിനിരയാക്കിയെന്നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
ദേവേന്ദര്‍, സുരേന്ദര്‍, ഭീം എന്നിവരാണ് തന്നെ മാനഭംഗപ്പെടുത്തിയതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ഇതില്‍ ദേവേന്ദറിനൊപ്പമായിരുന്നു യുവതിയുടെ ഭര്‍ത്തവായ ജിതേന്ദര്‍ ബിസിനസ് നടത്തിയത്. അടുത്തിടെ ഇവര്‍ ഈ കൂട്ടുകെട്ട് വേണ്ടെന്നുവച്ചിരുന്നു.
പരാതിയെത്തുടര്‍ന്ന് നടത്തിയ വൈധ്യപരിശോധനയില്‍ ബലാല്‍സംഗം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇതേവരെ പൊലീസ് ആരെയും അറസ്റ്റ് ചെയ്‌തിട്ടില്ല.












Click it and Unblock the Notifications