Get Updates
Get notified of breaking news, exclusive insights, and must-see stories!

റെജി എബ്രഹാം; ഏറ്റവും സമ്പന്നനായ മലയാളി

Forbes Logoബാംഗ്‌ളൂര്‍: ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയില്‍ മലയാളിയ്‌ക്കും സ്ഥാനം. അബാന്‍ ഓഫ്‌ഷോര്‍ ലിമിറ്റ്‌ഡിന്റെ മാനേജിംഗ്‌ ഡയറക്ടര്‍ റെജി എബ്രഹാമാണ്‌ (41) അതിസമ്പന്നനായ മലയാളി.

ഫോബ്‌സ്‌ മാസിക പുറത്തിറക്കിയ അതിസമ്പന്നരുടെ പട്ടികയില്‍ 605 ാമാത്തെതാണ്‌ റെജിയുടെ സ്ഥാനം. 200 കോടി ഡോളര്‍ (8000 കോടി രൂപ)യാണ്‌ റെജി എബ്രഹാമിന്റെ ആസ്‌തി കണക്കാക്കപ്പെട്ടിരിയ്‌ക്കുന്നത്‌.

സമ്പത്തിന്റെ കാര്യത്തില്‍ റെജി ഇന്‍ഫോസിസ്‌ തലവന്‍ എം.ആര്‍ നാരായണ മൂര്‍ത്തി( 5600 കോടി രൂപ)യേയും കിങ്‌ഫിഷര്‍ ഉടമ വിജയ്‌ മല്യ(4800 കോടി രൂപ )യേയും കടത്തി വെട്ടിയിട്ടുണ്ട്‌. ഇരുവരും യഥാക്രമം ഫോബ്‌സിന്റെ പട്ടികയില്‍ 843 ഉം 962 ഉം സ്ഥാനങ്ങളിലെത്തിയിട്ടുണ്ട്‌.

അതെസമയം 2007ലെ ഫോബ്‌സിന്റെ ശത കോടീശ്വര പട്ടികയില്‍ 754 ാം സ്ഥാനത്തായിരുന്ന ശോഭ ഗ്രൂപ്പ്‌ ചെയര്‍മാന്‍ പിഎന്‍സി മേനോന്‍(5200 കോടി രൂപ) 897ാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടിട്ടുണ്ട്‌.

1966 ല്‍ റെജി എബ്രഹാമിന്റെ പിതാവ്‌ എം.എ എബ്രഹാം തുടങ്ങിയതായിരുന്നു അബാന്‍ കമ്പനി. പിന്നീട്‌ റെജി എബ്രഹാമായിരുന്നു അബാനെ ബഹുമുഖ കോര്‍പ്പറേറ്റ്‌ കമ്പനിയായി വളര്‍ത്തിയെടുത്തത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+