സ്‌ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ പ്രതിഫലം കുറവ്
ദില്ലി: തൊഴില്‍ രംഗങ്ങളിലേയ്‌ക്ക് കടന്നുവരുന്ന സ്‌ത്രീകളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെങ്കിലും പ്രതിഫലം ലഭിക്കുന്ന കാര്യത്തില്‍ സ്‌ത്രീകള്‍ ഇപ്പോഴും പിന്നിലാണെന്ന് റിപ്പോര്‍ട്ട്.
ഒരേ മേഖലയില്‍ ജോലി ചെയ്യുന്ന പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്‌ത്രീകള്‍ക്ക് ലഭിക്കുന്ന പ്രതിഫലം പലയിടത്തും വളരെ കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഐഎല്‍ഒ വെള്ളിയാഴ്‌ച പുറത്തുവിട്ട 'ഗ്ലോബല്‍ എംപ്ലോയ്‌മെന്റ് ട്രന്റ്‌സ് ഫോര്‍ വുമെന്‍-മാര്‍ച്ച് 2008' റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.
മുമ്പത്തേക്കാളേറെ സ്‌ത്രീകള്‍ ചെയ്യാനായി മുന്നോട്ടുവരുന്നുണ്ട്. പക്ഷേ മിക്കവര്‍ക്കും അര്‍ഹമായ പ്രതിഫലം കിട്ടുന്നില്ല. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇരുപത് കോടി സ്‌ത്രീകള്‍ തൊഴില്‍ രംഗത്തെത്തിയിട്ടുണ്ട്‌്. പക്ഷേ പ്രതിഫലത്തിന്റെ കാര്യത്തില്‍ മിക്ക മേഖലയിലും വിവേചനം തുടരുകയാണ് റിപ്പോര്‍ട്ടില്‍ പറയുന്നു.
2007 തൊഴിലില്ലാത്ത സ്‌ത്രീകളുടെ എണ്ണം 70.2 മില്യനില്‍ നിന്നും 81.6 മില്യനായി ഉയര്‍ന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.












Click it and Unblock the Notifications