കണ്ണൂരില്‍ സ്പോണ്‍സേഡ് അക്രമം: വെങ്കയ്യ നായിഡു
കൊച്ചി: കണ്ണൂരില്‍ നടക്കുന്നത് സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് അക്രമമാണെന്ന് ബി.ജെ.പി വക്‌താവ് വെങ്കയ്യ നായിഡു. അക്രമത്തിനു പിന്നില്‍ നടന്ന ഗൂഡാലോചയില്‍ ആഭ്യന്തര മന്ത്രിയ്ക്ക് പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വെങ്കയ്യനായിഡു. അക്രമികള്‍ പൊലീസിനു മുന്നില്‍ വച്ചുപോലും ആളുകളെ വെട്ടിക്കൊല്ലുകയാണ്. ഇതിന് സംസ്ഥാന സര്‍ക്കാര്‍ കൂട്ടു നില്‍ക്കുകയാണ്. ഇതുവരെ അക്രമത്തില്‍ ഏഴോളം പേര്‍ കൊല്ലപ്പെട്ടു. എന്നിട്ടും സര്‍ക്കാര്‍ നോക്കി നില്‍ക്കുകയാണ്.
പൊലീസിന്‍റെ സഹായത്തോടെ സിപിഎം രാഷ്ട്രീയ എതിരാളികളെ വേട്ടയാടുകയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സിപിഎമ്മിനെതിരെ ഈ നയം സ്വീകരിക്കുകയാണെങ്കില്‍ എന്തായിരിക്കും അവസ്ഥ- അദ്ദേഹം ചോദിച്ചു.
വീണ്ടും വീണ്ടും നടക്കുന്ന കൊലപാതകങ്ങള്‍ സര്‍ക്കാറിന്‍റെ പരാജയത്തെയാണ് കാണിക്കുന്നത്. അക്രമം ഇല്ലാതാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ട സ്ഥിതിയ്ക്ക് പ്രശ്നത്തില്‍ കേന്ദ്രം അടിയന്തിരമായി ഇടപെടണം- വെങ്കയ്യ ആവശ്യപ്പെട്ടു.
കണ്ണൂരിലെ സ്ഥിതിഗതികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയെ അറിയിക്കാന്‍ എല്‍.കെ അദ്വാനി തന്നെ നേരിട്ട് എത്തും. കണ്ണൂരിലെ പ്രശ്ന സാധ്യതയുള്ള പ്രദേശങ്ങള്‍ അടുത്തയാഴ്ച തന്നെ ബി.ജെ.പി സന്ദര്‍ശിക്കുമെന്നും വെങ്കയ്യനായിഡു അറിയിച്ചു.
കണ്ണൂരിലെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാന്‍ പാര്‍ലമെന്‍റ് സംഘത്തെ അയയ്‌ക്കണമെന്നും ക്രമസാമാധാനത്തിനു കേന്ദ്ര സേനയെ വിന്യസിക്കണമെന്നും നായിഡു ആവശ്യപ്പെട്ടു. ഇതിനായുള്ള സമ്മര്‍ദ്ദം കേന്ദ്രസര്‍ക്കാരില്‍ ചെലുത്തുംമെന്നും അദ്ദേഹം അറിയിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications