പൂജാരിയും കാമുകിയും ശ്രീകോവിലിനുള്ളില്‍ ആത്മഹത്യാ ശ്രമം നടത്തി
കോന്നി: പൂജാരിയും കാമുകിയും ക്ഷേത്ര ശ്രീകോവില്‍ കുത്തിത്തുറന്ന് ആത്മഹത്യയ്‌ക്കു ശ്രമിച്ചു. വള്ളിക്കോട്-കോട്ടയം മാളികപ്പുറത്ത് ഭഗവതി ക്ഷേത്രത്തിലാണ് പൂജാരിയും കാമുകിയും ചേര്‍ന്ന് ആത്മഹത്യാ ശ്രമം നടത്തിയത്.
ഓമല്ലൂര്‍ സ്വദേശി സുഭാഷ് നമ്പൂതിരി(45) വള്ളിക്കോട്-കോട്ടയം അടപ്പിപതിക്കുഴിയില്‍ അജ്ഞലി(22) എന്നിവരെയാണ് വെള്ളിയാഴ്‌ച പുലര്‍ച്ചെ ശ്രീകോവിലിനുള്ളില്‍ അവശ നിലയില്‍ കണ്ടെത്തിയത്.
ക്ഷേത്രത്തില്‍ ശംഖ് വിളിക്കാനെത്തിയ ജീവനക്കാരന്‍ ശ്രീകോവില്‍ തുറന്നിരിക്കുന്നതും അതിനുള്ളില്‍ പാന്റ് ധരിച്ച ഒരാള്‍ നില്‍ക്കുന്നതും കണ്ടു. വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഓടിക്കൂടിയവര്‍ ശ്രീകോവില്‍ പുറത്തുന്നിന്നും പൂട്ടി പൊലീസില്‍ വിവരം അറിയിച്ചു.
കോന്നി പൊലീസെത്തി ശ്രീകോവില്‍ തുറന്നപ്പോഴാണ് അതിനകത്ത് അവശനിലയിലായ സുഭാഷിനെയും അജ്ഞലിയെയും കണ്ടത്. രണ്ടുപേരെയും ഉടന്‍ കോന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീകോവിലിനുള്ളില്‍ നിന്നും സിറിഞ്ച്, മണ്ണെണ്ണ, വിഷപദാര്‍ത്ഥം എന്നിവ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ക്ഷേത്രത്തിലെ പൂജാരിയായിരുന്ന സുഭാഷിനെ സ്വഭാവദൂഷ്യത്തെത്തുടര്‍ന്ന് നാല്‌മാസം മുമ്പാണ് പിരിച്ചുവിട്ടത്. ഇയാള്‍ വിവാഹിതനാണ്. കോന്നി പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തു. ക്ഷേത്രം തന്ത്രിയെത്തി ശ്രീകോവിലിനുള്ളില്‍ ശുദ്ധികലശം നടത്തി.












Click it and Unblock the Notifications