Get Updates
Get notified of breaking news, exclusive insights, and must-see stories!

തലശേരിയില്‍ 2 പേര്‍ക്കു കൂടി വേട്ടേറ്റു, മരിച്ചവരുടെ എണ്ണം 7 ആയി

തലശ്ശേരി: സിപിഎം-ബിജെപി സംഘര്‍ഷം നിലനില്‍ക്കുന്ന തലശേരിയിലും സമീപപ്രദേശത്തുമായി രണ്ടുപേര്‍ക്കു കൂടി വെട്ടേറ്റു. വെട്ടേറ്റവര്‍ രണ്ടുപേരും സിപിഎം പ്രവര്‍ത്തകരാണ്‌.

തലശേരി ബസ്‌ സ്റ്റാന്റിന്‌ സമീപത്തുവച്ചാണ്‌ ഇരുവര്‍ക്കും വെട്ടേറ്റത്‌. ഇവരെ തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

ഇതിനിടെ കഴിഞ്ഞ ദിവസം വെട്ടേറ്റേറ്റ്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബിജെപി പ്രവര്‍ത്തകന്‍ ഇല്ലത്ത്‌ സൗപര്‍ണികയില്‍ കെവി രവീന്ദ്രന്‍ മരിച്ചു. ഇതോടെ അക്രമങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി.

അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട്‌ പൊലീസ്‌ 50 പേരെ അറസ്റ്റുചെയ്‌തിട്ടുണ്ട്‌. വാഹനങ്ങളും മറ്റും പൊലീസ്‌ കര്‍ശനമായി പരിശോധിക്കുന്നുണ്ട്‌. 31 സിപിഎം പ്രവര്‍ത്തകരെയും 19 ബിജെപി പ്രവര്‍ത്തരെയും കരുതല്‍ നടപടിയായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. ഒരു വാഹനത്തില്‍ കടത്തുകയായിരുന്ന ആയുധങ്ങളും പൊലീസ്‌ പിടികൂടി.

കോടിയേരി തലശേരിയിലെത്തും

തലശേരിയിലെ പ്രശ്‌നബാധിത മേഖലകളില്‍ പൊലീസിനെ വിന്യസിക്കാന്‍ ആദ്യം കാലതാമസമുണ്ടായെങ്കിലും ഇപ്പോള്‍ ഏതു സ്ഥിതിയും നേരിടാന്‍ പൊലീസ്‌ സജ്ജമാണെന്ന്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ ദില്ലിയില്‍ അറിയിച്ചു.

ഇരുപക്ഷവും ആത്മസംയമനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രശ്‌നത്തിന്‌ രാഷ്ട്രീയവും ഭരണപരവുമായ പരിഹാരം വേണമെന്ന്‌ സിപിഎം കേന്ദ്ര കമ്മിറ്റിയോഗത്തിനെത്തിയ അദ്ദേഹം നിര്‍ദ്ദേശിച്ചു.

സിപിഎം, ആര്‍എസ്‌എസ്‌ നേതാക്കളുമായി ചര്‍ച്ച നടത്താനും സ്ഥിതിഗതികള്‍ വിലയിരുത്താനുമായി മന്ത്രി ശനിയാഴ്‌ച കണ്ണൂരിലെത്തും. കണ്ണൂരിലെ സംഭവവികാസങ്ങളെപ്പറ്റി മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍, സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, എന്നിവരുമായി കോടിയേരി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്‌.

ഉമ്മന്‍ ചാണ്ടി ഉപവസിക്കും

സിപിഎമ്മും ബിജെപിയും നടത്തുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ സമൂഹമനസ്സാക്ഷിയുണര്‍ത്താന്‍ പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ ചാണ്ടി ഞായറാഴ്‌ച രാവിലെ ഒന്‍പതുമുതല്‍ കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറിയില്‍ ഉപവാസം നടത്തും.

അക്രമം നേരിടാന്‍ പൊലീസിന്‌ പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കണമെന്ന്‌ ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ നിസംഗത പുലര്‍ത്തുന്നതില്‍ പ്രതിഷേധിച്ചുകൂടിയാണ്‌ ഉപവാസം നടത്താന്‍ തീരുമാനിച്ചതെന്ന്‌ അദ്ദേഹം തിരുവനന്തപുരത്ത്‌ അറിയിച്ചു.

പ്രമുഖ യുഡിഎഫ്‌ നേതാക്കളെല്ലാം ഉപവാസപ്പന്തലിലെത്തും തലശേരിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതുകൊണ്ടാണ്‌ ഉപവാസം കണ്ണൂരില്‍ നടത്താന്‍ തീരുമാനിച്ചത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+