ഇറ്റാലിയന്‍ യുവാക്കളുടെ പ്രത്യുല്‍പാദനശേഷി കുറയുന്നു
ലണ്ടന്‍: വര്‍ധിച്ചുവരുന്ന പരിസ്ഥിതി മലിനീകരണം ഇറ്റലിയിലെ യുവാക്കളില്‍ വന്ധ്യതയുണ്ടാക്കുന്നതായി കണ്ടെത്തല്‍. യൂണിവേഴ്‌സിറ്റി ഓഫ് പിസയിലെ ഗവേഷകരാണ് ഇതിനെക്കുറിച്ച് പഠനം നടത്തിയത്.
നഗരപ്രദേശങ്ങളില്‍ ജീവിക്കുന്ന ഇറ്റാലിയന്‍ യുവാക്കളില്‍ ഡയോക്‌സിനുകളും മറ്റും അടങ്ങിയ മലിനപദാര്‍ത്ഥങ്ങള്‍ മൂലമുണ്ടാകുന്ന പ്രത്യുല്‍പാദനപരമായ പ്രശ്‌നങ്ങല്‍ കൂടുകയാണ്.
ഗവേഷണത്തിന്റെ ഭാഗമായി 29വയസ്സുവരെ പ്രായമുള്ള 10,000ത്തോളം ഇറ്റാലിയന്‍ യുവാക്കളെയാണ് ഗവേഷകര്‍ പഠനവിധേയരാക്കിയത്. അവരുടെ ബീജത്തിന്റെ അളവ് വളരെക്കുറവാണെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്.
ഇപ്പോള്‍ നടത്തിയ പരിശോധനയില്‍ യുവാക്കളില്‍ മില്ലിലിറ്ററില്‍ 60മില്യണ്‍ ബീജമുള്ളതായാണ് കണ്ടെത്തിയത്. എന്നാല്‍ 1970കളില്‍ ഇത് 71മില്യന്‍വരെയുണ്ടായിരുന്നു. സജീവമായ ബീജങ്ങളുടെ എണ്ണം അറുപത് ശതമാനത്തില്‍ നിന്നും 30 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
പരിശോധനയില്‍ ഏറ്റവും ഉല്‍ക്കണ്‌ഠാകുലമായ കണക്കുകള്‍ കണ്ടെത്തിയത് കാംപാനിയ പോലുള്ള ഇറ്റലിയിലെ വന്‍ നഗരങ്ങളില്‍വസിക്കുന്ന യുവാക്കളിലാണ്. എന്നാല്‍ ഗ്രാമപ്രദേശങ്ങളില്‍ ജീവിക്കുന്ന പുരുഷന്മാര്‍ക്ക് പൊതുവെ ഇത്തരം ആരോഗ്യ പ്രശ്‌നങ്ങള്‍ കുറവാണെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
നേരത്തേ യൂണിവേഴ്‌സിറ്റി ഓഫ് നേപ്പിള്‍സ് നടത്തിയ ഒരു പഠനത്തില്‍ കാറുകളുണ്ടാക്കുന്ന മലിനീകരണം മധ്യവയസ്‌കരില്‍ ബീജത്തിന്റെ അളവ് കുറയ്‌ക്കുന്നതിന് കാരണമാകുമെന്ന് കണ്ടെത്തിയിരുന്നു. കാറില്‍ നിന്നും പുറത്തുവരുന്ന പുകയില്‍ അടങ്ങിയിരിക്കുന്ന നൈട്രജന്‍ ഓക്‌സൈഡും ലെഡുമാണ് ഇതിന് കാരണമെന്നാണ് അന്നത്തെ പഠനത്തില്‍ കണ്ടെത്തിയത്.












Click it and Unblock the Notifications