മാര്‍ഗരറ്റ് താച്ചര്‍ ആശുപത്രിയില്‍
ലണ്ടന്‍: മുന്‍ ബ്രീട്ടിഷ് വനിത പ്രധാനമന്ത്രിയും ഉരുക്ക് വനിതയുമെന്നറിയപ്പെടുന്ന മാര്‍ഗരറ്റ് താച്ചറെ (82) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് വെള്ളിയാഴ്‌ചയാണ് താച്ചറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വക്താവ് അറിയിച്ചു.
വെസ്റ്റ് മിനിസ്റ്റര്‍ കൊട്ടാരത്തിന് സമീപത്തുള്ള സെന്റ് തോമാസ് ആശുപത്രിയിലാണ് താച്ചറെ പ്രവേശിപ്പിച്ചിട്ടുള്ളത്. 2005 മുതല്‍ താച്ചര്‍ വാര്‍ദ്ധക്യ സഹജമായ രോഗങ്ങള്‍ മൂലം ബുദ്ധിമുട്ടുകയാണ്.
എന്നാല്‍ ആരോഗ്യ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ബ്രിട്ടനിലെ ഏക വനിതാ പ്രധാനമന്ത്രിയായിരുന്ന താച്ചര്‍ 11 വര്‍ഷം ആ സ്ഥാനത്ത് തുടര്‍ന്നിരുന്നു. 1990ലാണ് താച്ചര്‍ കണ്‍സര്‍വേറ്റീവ് പാര്‍്‌ട്ടിയുടെ നേതൃത്വത്തില്‍ നിന്നും ഒഴിഞ്ഞത്












Click it and Unblock the Notifications