പറക്കും തളികകളെ കണ്ടിട്ടുണ്ടെന്ന് പോപ് താരം
ലണ്ടന്‍: പറക്കും തളികകളെ കണ്ടിട്ടുണ്ടെന്ന അവകാശവാദവുമായി പ്രസിദ്ധ ബ്രിട്ടീഷ് പോപ് താരം റോബി വില്യംസ് രംഗത്തെത്തി. മൂന്ന് തവണ താന്‍ പറക്കും തളികകളെ ദര്‍ശിച്ചിട്ടുണ്ടെന്നാണ് റോബി വില്യംസ് ആവകാശപ്പെടുന്നത്.
ഇത്തരം വസ്‌തുക്കളെ കണ്ടതിനു ശേഷം താന്‍ അന്യഗ്രഹ ജീവികളെ കണ്ടെത്തുന്നതിനുള്ള ഗവേഷണങ്ങളില്‍ മുഴുകിയിരിക്കുകയാണെന്നും പോപ് താരം പറയുന്നു.
കൂടാതെ തന്റെ ഇപ്പോഴത്തെ പാട്ടുകാരനെന്ന പണി നിര്‍ത്തി മുഴുവന്‍ സമയവും അന്യഗ്രഹ ജീവികളെ കണ്ടെത്തുന്നതിനുള്ള ഗവേഷണത്തില്‍ മുഴുകുമെന്നും റോബ് പറഞ്ഞതായി ബ്രിട്ടനിലെ സണ്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്‌തു.
കുട്ടിയായിരിക്കുമ്പോഴാണ് റോബി ആദ്യം പറക്കും പറക്കും തളികയെ കണ്ടത്. പിന്നീടൊരിക്കല്‍ ബിവര്‍ലിഹില്‍സിലെ ഹോട്ടലിനു മുകളില്‍ വച്ച് പറക്കും തളിക തന്റെ തലയ്‌ക്കു തൊട്ടു മുകളില്‍ കൂടി കടന്നു പോയി.
തന്റെ വീടിന്റെ ബാല്‍ക്കണിയില്‍ വച്ച് അന്യഗ്രഹ ജീവികളെക്കുറിച്ച് ഗാനമെഴുതുന്നതിനിടെയാണ് പറക്കും തളിക തന്നെ വീണ്ടും സന്ദര്‍ശിച്ചത്. പറക്കും തളികകളുടെ ദര്‍ശനം തന്റെ ജീവിതത്തെ സ്വാധീനിച്ചുവെന്നും താരം സാക്ഷ്യപ്പെടുത്തുന്നു.












Click it and Unblock the Notifications