ജീവിതത്തില്‍ രതി രണ്ടര മാസം മാത്രം
ലണ്ടന്‍: ശരാശരി ദമ്പതികള്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് ജീവിതത്തിന്റെ മൊത്തം കാലയളവില്‍ രണ്ടര മാസം മാത്രമാണെന്ന് സര്‍വേ.
ജീവിതത്തിലെ 25 വര്‍ഷവും ശരാശരി ദമ്പതികള്‍ കിടക്കയിലാണ് ചെലവിടുന്നത്. പക്ഷേ അതിനിടയില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് രണ്ടര മാസം മാത്രം- ബ്രിട്ടനിലെ ഒരു കിടപ്പുമുറി ഫര്‍ണിച്ചര്‍ കമ്പനി നടത്തിയ സര്‍വേ വ്യക്തമാക്കുന്നു.
കിടപ്പറയില്‍ ചെലവിടുന്ന 25 വര്‍ഷത്തില്‍ 18 വര്‍ഷവും പത്ത് മാസവും ആളുകള്‍ ഉറങ്ങുകയാണ്. സംസാരിക്കുന്നതിനും ടിവി കാണുന്നതിനും ഇന്റര്‍നെറ്റില്‍ പരതുന്നതിനും വായിക്കുന്നതിനുമൊക്കെയാണ് കിടപ്പറയിലെ ബാക്കി സമയം ചെലവഴിക്കുന്നത്. കിടപ്പറയില്‍ ചെയ്യുന്ന പ്രവൃത്തികളില്‍ ലൈംഗിക ബന്ധത്തിന് പത്താം സ്ഥാനം മാത്രമാണുള്ളത്- രണ്ടായിരം പേര്‍ക്കിടയില്‍ നടത്തിയ സര്‍വെയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരു രാത്രി കിടപ്പറയില്‍ 28 മിനുട്ട് സംസാരിക്കാനും 19 മിനുട്ട് ടിവി കാണാനും 16 മിനുട്ട് വായിക്കാനും സമയം ചെലവിടുമ്പോള്‍ ലൈംഗിക ബന്ധത്തിനായി ചെലവഴിക്കുന്നത് ആഴ്ചയില്‍ 35 മിനുട്ട് മാത്രമാണെന്നും സര്‍വെ വ്യക്തമാക്കുന്നു.












Click it and Unblock the Notifications