വനിതാ ദിനത്തില്‍ വനിതളുടെ ആകാശ യജ്ഞം
ചെന്നൈ: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സ്‌ത്രീകള്‍ നിയന്ത്രിച്ച വിമാനം ചെന്നൈയില്‍ നിന്നും പുറപ്പെട്ട് കൊളംബോയില്‍ പറന്നിറങ്ങി. നാഷണല്‍ ഏവിയേഷന്‍ കമ്പനിയാണ് വനിതാദിനത്തില്‍ ജോലിക്കാരായി വനിതകളെ മാത്രം നിയോഗിച്ച് വിമാനം പറത്തിയത്.
മലാളി വനിതാ പൈലറ്റ് ക്യാപ്‌റ്റന്‍ എം ദീപയുടെ നേതൃത്വത്തിലുള്ള ഏഴംഗ വനിതാസംഘമാണ് ശനിയഴ്‌ച ഉച്ചയ്‌ക്ക് 12.30ന് ചെന്നൈ വിമാനത്താവളത്തില്‍ നിന്നു തിരിച്ച എയര്‍ഇന്ത്യയുടെ ഐസി 573 വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനത്തിലെ നൂറോളം യാത്രക്കാരില്‍ 56പേരും സ്‌ത്രീകളായിരുന്നു.
ദീപയ്‌ക്കൊപ്പം കോ-പൈലറ്റ് എന്‍ര്‍ ദേവ് ഭക്വതിയും ഉണ്ടായിരുന്നു. അഞ്ച് എയര്‍ഹോസ്‌റ്റസുമാരില്‍ രണ്ടുപേര്‍ മലയാളി വനിതകളായിരുന്നു. ഉച്ചയ്‌ക്ക് രണ്ടുമണിയോടെ വിമാനം കൊളംബോയിലെത്തി. വിമാനത്തെ സ്വീകരിച്ചത് അവിടത്തെ കണ്‍ട്രി മാനേജരായ സ്‌ത്രീയാണ്. കൊളംബോയില്‍ നിന്ന് വൈകീട്ട് അഞ്ചുമണിയോടെ യാത്രക്കാരുമായി വനിതാ സംഘം ചെന്നൈയില്‍ തിരിച്ചെത്തി.
പുരുഷന്‍മാരെപ്പോലെ സ്‌ത്രീകള്‍ക്കും വിമാനം പറത്താന്‍ കഴിയും. സ്‌ത്രീജീവനക്കാരെ വെച്ചുമാത്രം വിമാനസര്‍വ്വീസും നടത്താം- ക്യാപ്‌റ്റന്‍ ദീപ പറയുന്നു. ചെന്നൈയില്‍ നിന്നും ഇതാദ്യമാണ് വനിതാ ജീവനക്കാരെ മാത്രം ഉള്‍പ്പെടുത്തി ഇന്റര്‍നാഷണല്‍ ഫ്‌ലൈറ്റ് സര്‍വ്വീസ് നടത്തുന്നത്.
2007ലെ വനിതാ ദിനത്തില്‍ ദീപയുടെ നേതൃത്വത്തിലുള്ള സംഘം ചെന്നൈയില്‍നിന്നും മുംബൈയിലേയ്‌ക്ക് വിമാനം പറത്തിയിരുന്നു. എയര്‍ഇന്ത്യയില്‍ മൊത്തം 796 പൈലറ്റുകളാണ് ഉള്ളത് ഇതില്‍ 68 പേര്‍ വനിതകളാണ്. മൊത്തം 20 വനിതാ കമാന്റര്‍മാരും ഉണ്ട്.












Click it and Unblock the Notifications