Get Updates
Get notified of breaking news, exclusive insights, and must-see stories!

എകെജി ഭവനിലേയ്‌ക്ക്‌ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു

ദില്ലി: ദില്ലിയിലെ സിപിഎം ആസ്ഥാനമായ എ.കെ.ജി ഭവന്‌ നേരെ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ കല്ലേറിഞ്ഞു. കണ്ണൂരിലെ അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ച്‌ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചിനെത്തുടര്‍ന്നായിരുന്നു കല്ലേറ്‌.

കല്ലേറിനെത്തുടര്‍ന്ന്‌ സിപിഎം കേന്ദ്രകമ്മിറ്റി യോഗം നിര്‍ത്തി വച്ചു. കല്ലേറില്‍ ആറു കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ക്കും പാര്‍ട്ടി ഓഫീസിലെ അഞ്ച്‌ ജീവനക്കാര്‍ക്കും പരിക്കേറ്റു.

മൂന്നു വാഹനങ്ങള്‍ക്ക്‌ കേടുപാടു പറ്റിയിട്ടുണ്ട്‌. സ്ഥലത്ത്‌ ഇപ്പോള്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്‌. പോലീസ്‌, അര്‍ദ്ധ സൈനിക വിഭാഗം സ്ഥലത്ത്‌ ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌.

പരിക്കേറ്റ നേതാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രവര്‍ത്തകരെ പിരിച്ചു വിടാന്‍ വേണ്‌ടി പോലീസ്‌ കണ്ണീര്‍ വാതകം പ്രയോഗിച്ചു. സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം നല്‍കുന്ന തീവ്രവാദമാണ്‌ കണ്ണൂരില്‍ നടക്കുന്നതെന്നു ആര്‍എസ്‌എസ്‌ ദേശീയ നേതൃത്വം ആരോപിച്ചിരുന്നു.

ശനിയാഴ്‌ച വൈകീട്ടും എകെജി ഭവനിലേയ്‌ക്ക്‌ ബിജെപി-ആര്‍എസ്‌എസ്‌ പ്രവര്‍ത്തര്‍ നടത്തിയ മാര്‍ച്ച്‌ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. മാര്‍ച്ച്‌ തടയുന്നതിനായി സ്ഥാപിച്ച ബാരിക്കേഡുകള്‍ പ്രകടനക്കാര്‍ തകര്‍ത്തു. തുടര്‍ന്ന്‌ പൊലീസ്‌ ജലപീരങ്കി പ്രയോഗിച്ചത്‌.

ശനിയാഴ്‌ച നടന്ന പ്രകടനത്തില്‍ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്റെ കോലം കത്തിയ്‌ക്കുയും ചെയ്‌തിരുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+