കോടിയേരിയ്‌ക്ക് പൊലീസിലുള്ള സ്വാധീനം നഷ്ടപ്പെട്ടു: ചെന്നിത്തല
കണ്ണൂര്‍: ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന് പോലീസിന്റെ മേലുള്ള സ്വാധീനം നഷ്‌ടപ്പെട്ടുവെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.
രാഷ്‌ട്രീയ താത്‌പര്യങ്ങള്‍ക്ക് വേണ്‌ടിയാണ് കണ്ണൂരിലെ പോലീസില്‍ അഴിച്ചു പണി നടത്തിയത്. അക്രമങ്ങളെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ എന്തു കൊണ്‌ട് അപലപിക്കാത്തതെന്നു ചെന്നിത്തല ചോദിച്ചു. സ്വന്തം അണികളെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ വിലാപ കാവ്യമല്ല ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരില്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഉപവാസം ഉദ്‌ഘാടനം ചെയ്യുകയായിരന്നു ചെന്നിത്തല.
കഴിഞ്ഞ ഒരാഴ്‌ചയായി രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്ന തലശേരിയില്‍ സമാധാനം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ഉപവാസം നടത്തുന്നത്. കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറിലാണ് ഉപവാസം നടക്കുന്നത്. വൈകുന്നേരം അഞ്ചുമണിവരെയാണ് ഉപവാസം.
യുഡിഎഫ് നേതാക്കളായ കെ.എം മാണി, എ ബാലകൃഷ്‌ണപ്പിള്ള, പികെ കുഞ്ഞാലിക്കുട്ടി, ടിഎം ജേക്കബ്, എംവി രാഘവന്‍, പിപി തങ്കച്ചന്‍, രാജ് മോഹന്‍ ഉണ്ണിത്താന്‍ , സിപി ജോണ്, പി രാമകൃഷ്‌ണന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.
നിയമത്തോട് ബഹുമാനമില്ലാത്തതാണ് കണ്ണൂരിലെ പ്രശ്നമെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. ഗാന്ധിയന്‍ മാര്‍ഗ്ഗത്തിലൂടെ സമൂഹ മനസാക്ഷി ഉണര്‍ത്താനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications