Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലി ആക്രമണം; സംസ്ഥാനത്ത് പാര്‍ട്ടി ഓഫീസുകള്‍ക്ക് സുരക്ഷ ശക്തമാക്കി

തിരുവനന്തപുരം: ദില്ലിയില്‍ സിപിഎം ആസ്ഥാനമായ എ കെ ജി ഭവനിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ കല്ലേറ് നടത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്തും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി.

സിപിഎം ആസ്ഥാനമായ തിരുവനന്തപുരത്തെ എ കെ ജി സെന്‍ററിനും ബിജെപി ആസ്ഥാനമായ മാരാര്‍ജി സ്മൃതി മന്ദിരത്തിനും സുരക്ഷ ശക്തമാക്കി.

ഇതിന് പുറമെ സംസ്ഥാനത്തെ എല്ലാ സിപിഎം, ബിജെപി-ആര്‍എസ്എസ് ഓഫീസുകള്‍ക്കും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഡി ജി പി രമണ്‍ ശ്രീവാസ്തവ ആണ് പാര്‍ട്ടി ഓഫീസുകള്‍ക്ക് സുരക്ഷ ശക്തിപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയത്.

കണ്ണൂരില്‍ സി പി എം അക്രമങ്ങളില്‍ പ്രതിഷേധിക്കാനാണ് ദില്ലിയില്‍ബി ജെ പി പ്രവര്‍ത്തകര്‍ എ കെ ജി ഭവന് നേര്‍ക്ക് പ്രകടനം നടത്തിയത്. പ്രകടനത്തില്‍കല്ലേറുണ്ടാവുകയും തുടര്‍ന്ന് അക്രമം നടക്കുകയുമായിരുന്നു.

കണ്ണൂ‍രില്‍ ഞായറാഴ്ച സമാധാന ചര്‍ച്ച നടക്കാനിരിക്കെ ആണ് ദില്ലിയില്‍ സി പി എം ആസ്ഥാനത്തിന് നേരെ കല്ലേറുണ്ടായിരിക്കുന്നത്.

എകെജി ഭവന് നേരെ അക്രമമുണ്ടായതിനെത്തുടര്‍ന്ന് തിരുവനന്തപുരത്ത് ഡിവൈഎഫ് ഐ പ്രവര്‍ത്തര്‍ മാര്‍ര്‍ജി ഭവനിലേയ്ക്ക് മാര്‍ച്ച് നടത്തി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ ബിജെപി-യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ അവരുടെ ഓഫീസുകളും ഉണ്ടാവില്ലെന്ന് ഓര്‍ക്കണമെന്ന് ഡിവൈഎഫ്ഐ നേതാവ് ടി. വി രാജേഷ് പറ‍ഞ്ഞു.

ദില്ലിയില്‍ പുറത്തുവന്നത് ബിജെപിയുടെ ഫാസിസ്റ്റ് മുഖമാണെന്ന് സിപിഎം നേതാവ് സീതാറാം യച്ചൂരി ദില്ലിയില്‍ ആരോപിച്ച്. ഇതിന് രാഷ്ട്രീയപരമായി മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

എകെജി ഭവനിന് നേരെ നടത്തിയ അക്രമം അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് സംസ്ഥാന ആഭ്യന്തമന്ത്രി കോടിയേരി ബാലകൃഷ്ണനും അഭിപ്രായപ്പെട്ടു. തലശേരിയില്‍ സമാധാനശ്രമങ്ങള്‍ ഊര്‍ജ്ജിതമായി നടന്നുവരുയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+