സ്‌ത്രീകള്‍ക്ക് വിവാഹേതരബന്ധം ഒളിച്ചുവെയ്‌ക്കാമെന്ന് കോടതി!!
ലണ്ടന്‍: ഇറ്റലിക്കാരായ സ്‌ത്രീകള്‍ക്ക് വിവാഹേതരബന്ധങ്ങള്‍ മറച്ചുവെയ്‌ക്കാമെന്ന് സുപ്രിം കോടതി. നാല്‍പ്പത്തിയെട്ടുകാരായായ ഒരു സ്‌ത്രീയുടെ ഭര്‍ത്താവിന് വന്ന അശ്ലീല ഫോണ്‍കോള്‍ സംബന്ധിച്ച കേസ് പരിഗണിച്ചുകൊണ്ടാണ് കോടതി ഇങ്ങനെ പറഞ്ഞത്.
ഓര്‍ബറ്റലോയിലെലെ ടസ്‌കണി സ്വദേശിയായ കാര്‍ലയാണ് കേസിലെ കേന്ദ്രബിന്ദു. കാര്‍ലയുടെ കാമുകന്‍ അവരുടെ ഭര്‍ത്താവിനെ ഫോണ്‍ചെയ്‌ത് അശ്ലീലം പറഞ്ഞ് അപമാനിച്ചു. കാര്‍ലയുടെ ഫോണ്‍തന്നെയാണ് കാമുകന്‍ ഇതിനായി ഉപയോഗിച്ചത്.
തുടര്‍ന്ന് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി. അന്വേഷണം നടത്തിയ പൊലീസ് കാമുകനെ അറസ്റ്റുചെയ്‌തു. പിന്നീട് കാമുകനില്‍ നിന്നും കിട്ടിയ വിവരമനുസരിച്ച് പൊലീസ് കാര്‍ലെയ ചോദ്യം ചെയത്‌ു. സ്വന്തം ഫോണ്‍ കാമുകന് കൈമാറിയിരുന്നോ എന്ന ചോദ്യത്തിന് തനിയ്‌ക്ക് കാമുകനില്ലെന്നും ഫോണ്‍ താനാര്‍ക്കും നല്‍കിയിട്ടില്ലെന്നും കാര്‍ല മറുപടി നല്‍കി.
എന്നാല്‍ കേസ് കോടതിയലെത്തിയപ്പോള്‍ പ്രതിഭാഗം കാര്‍ല കാമുകനില്ലെന്ന് കളവുപറഞ്ഞതിനെതിരെ വാദമുന്നയിച്ചു. എന്നാല്‍ ആത്മഭിനാനം നഷ്ടപ്പെടുന്നമെന്ന ഘട്ടത്തിലാണ് കാര്‍ല കാമുകനില്ലെന്ന് കളവു പറഞ്ഞതെന്നും ഇതില്‍തെറ്റില്ലെന്നും കാര്‍ലയുടെ അഭിഭാഷകന്‍ വാദിച്ചു.
അപ്പോഴാണ് ആത്മാഭിമാനത്തെയും ജീവിതത്തെയും ബാധിക്കുമെന്ന ഘട്ടങ്ങളില്‍ രഹസ്യബന്ധങ്ങള്‍ ഒളിച്ചുവെയ്‌ക്കുന്നത് തെറ്റാകില്ലെന്ന് കോടതി നിരീക്ഷിച്ചത്.












Click it and Unblock the Notifications