മനശ്ശക്തികൊണ്ട് പാചകം ചെയ്യുന്ന അഗ്നി ദൈവം
ലണ്ടന്‍: ആര്‍ക്കെങ്കിലും തീയും ചൂടുമില്ലാതെ മനശ്ശക്തികൊണ്ട് പാചകം ചെയ്യാന്‍ കഴിയുമോ? കഴിയുമെന്നാണ് മാന്ത്രികനായ ഹെ ടിഹെങ് പറയുന്നത്.
തീയും ചൂടുമൊന്നുമില്ലാതെ വെറും മനശ്ശക്തികൊണ്ട് ഭക്ഷണപദാര്‍ത്ഥങ്ങള്‍ പാകംചെയ്യാന്‍ കഴുയമെന്നാണ് ടിഹെങ് പറയുന്നത്. തന്റെ മനശ്ശക്തിയ്‌ക്ക് അഗ്നിയുടെ തീവ്രതയുണ്ടെന്ന് അവകാശപ്പെടുന്ന ചൈനക്കാരനായ ടിഹെങ് അഗ്നി ദൈവം എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്.
മനശ്ശക്തികൊണ്ട് പ്രകൃതിയുടെ ശക്തി ആവാഹിക്കാന്‍ കഴിയുമെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. കാര്യം വെറുതെ പറയുക മാത്രമല്ല ഒരു തത്സമയ പരിപാടിയിലൂടെ ഇദ്ദേഹമത് തെളിയിക്കുകയും ചെയ്‌തു. 7000 പേരടങ്ങിയ ഒരു സദസ്സിനുമുന്നില്‍ കയ്യില്‍വച്ച് മീന്‍ പൊരിച്ചാണ് ടിഹെങ് തന്റെ ശക്തി തെളിയിച്ചത്.
അദ്ദേഹത്തിന്റെ കയ്യില്‍ വച്ച് ഏതാനും നിമിഷങ്ങള്‍ക്കകും മീനിന്റെ നിറം മാറുകയും അതില്‍നിന്നും പുകയുയരുകയും ചെയ്‌തുവത്രേ. പിന്നീട് ഇദ്ദേഹത്തിന്റെ കൈ വെള്ളയില്‍ മീന്‍ പൊരച്ചെടുത്ത ഭാഗത്തായി ഒരു അടയാളവും രൂപപ്പെട്ടുവെന്നാണ് ദൃശ്യം നേരിട്ടുകണ്ട ചിലര്‍ പറയുന്നത്.
സൈക്കോ ന്യൂമറ്റോളജിക്കല്‍ ഫോഴ്‌സിനെ തന്നിലേയ്‌ക്ക് ആവാഹിക്കുകയാണ് താനെന്നാണ് ടിഹെങ് പറയുന്നത്.












Click it and Unblock the Notifications