'ഒസാമ ബിന്‍ ലണ്ടന്' അനിശ്ചിതകാല തടവ്
ലണ്ടന്‍: 'ഒസാമ ബിന്‍ ലണ്ടന്‍' എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇന്ത്യന്‍വംശജനായ മുഹമ്മദ് ഹമീദിനെ ലണ്ടന്‍ കോടതി അനിശ്ചിതകാലതടവിന് ശിക്ഷിച്ചു.
ഭീകരസംഘടനകളിലേയ്‌ക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നുവെന്ന കുറ്റം ചുമത്തിയാണ് ഹമീദിനെ തടവിന് ശിക്ഷിച്ചിരിക്കുന്നത്. ഏഴരവര്‍ഷത്തെ തടവിനാണ് ഹമീദിനെ കോടതി ആദ്യം ശിക്ഷിച്ചത്. പിന്നീട് ഇത് അനിശ്ചിതകാലമാക്കി നീട്ടുകയായിരുന്നു.
ഹമീദ് സമൂഹത്തിന് അപകടകാരിയാണെന്നതിനാലാണ് തടവ് അനിശ്ചിതകാലമാക്കിയതെന്ന് കോടതി അറിയിച്ചു. താന്‍സാനിയയില്‍ ഇന്ത്യന്‍ ദമ്പതികള്‍ക്ക് ജനിച്ച ഹമീദ് ഇംഗ്ലണ്ട്, യോര്‍ക് ഷെയര്‍ എന്നിവിടങ്ങളിലാണ് വളര്‍ന്നത്.
തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കായി യുവാക്കളെ പരിശീലിപ്പിക്കുന്തനില്‍ ഹമീദ് സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. 2005 ജൂലൈ 21ന് ലണ്ടനില്‍ ചാവേര്‍ ബോംബ് സ്‌ഫോടനം നടത്താന്‍ ശ്രമിച്ചവരും ഹമീദിന്റെ ഭീകരപരിശീലന ക്യാമ്പില്‍ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഹമീദിന്റെ സഹായി അതിയുള്ള അഹമ്മദിനെ ഏഴ് വര്‍ഷത്തെ തടവിന് ശിക്ഷിച്ചിട്ടുണ്ട്.












Click it and Unblock the Notifications