2009 ഏപ്രില്‍ മുതല്‍ എടിഎം സേവനം സൗജന്യം
മുംബൈ: 2009 ഏപ്രില്‍ മുതല്‍ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നത് പൂര്‍ണമായും സൗജന്യമാക്കും. അടുത്ത വര്‍ഷം മുതല്‍ മറ്റ് ബാങ്കുകളിലെ എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് ചാര്‍ജ് ഈടാക്കില്ല.
തിങ്കളാഴ്ചയാണ് റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ ഇതുസംബന്ധിച്ച അന്തിമ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്. പണം പിന്‍വലിക്കുന്നതും ബാലന്‍സ് പരിശോധിക്കുന്നതും 2009 ഏപ്രില്‍ മുതല്‍ സൗജന്യമാക്കാനാണ് ആര്‍ബിഐയുടെ തീരുമാനം.
മാര്‍ച്ച് 31ഓടെ മറ്റ് ബാങ്കുകളിലെ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള ചാര്‍ജ് 20 രൂപയായി കുറയ്ക്കാനും ആര്‍ബിഐയുടെ നിര്‍ദേശമുണ്ട്. മറ്റ് ബാങ്കുകളിലെ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് 20 രൂപയില്‍ കൂടുതല്‍ ചാര്‍ജ് ഈടാക്കുന്ന ബാങ്കുകള്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദ്ദേശം ആര്‍ബിഐ നല്‍കി. 2009 ഏപ്രില്‍ മുതല്‍ ഈ ചാര്‍ജ് ഈടാക്കുന്നതും നിര്‍ത്തലാക്കും.
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുന്നതിനും വിദേശത്ത് സ്ഥാപിച്ച എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും ചാര്‍ജ് ഈടാക്കുന്നതു സംബന്ധിച്ച് ബാങ്കുകള്‍ക്ക് തീരുമാനമെടുക്കാം.












Click it and Unblock the Notifications