കാര്‍ വില്പന കൂടി, ബൈക്ക് വില്പന കുറഞ്ഞു
ദില്ലി: ഫിബ്രവരിയില്‍ കാര്‍ വില്പന കൂടിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2007 ഫിബ്രവരിയിലേതിനേക്കാള്‍ കഴിഞ്ഞ മാസം കാര്‍ വില്പന 2.31 ശതമാനമാണ് വര്‍ദ്ധിച്ചത്.
2007 ഫിബ്രവരിയില്‍ 94,618 കാറുകളാണ് വിറ്റിരുന്നത്. 2008 ഫിബ്രവരിയില്‍ വില്പന നടന്നത് 92,756 കാറുകളാണ്.
അതേ സമയം മോട്ടോര്‍ ബൈക്കുകളുടെ വില്പന 17.68 ശതമാനത്തോളം കുറയുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഫിബ്രവരിയില്‍ 5,16,410 ബൈക്കുകള്‍ വിറ്റ സ്ഥാനത്ത് 2008 ഫിബ്രവരിയില്‍ 4,25,089 ബൈക്കുകളാണ് വിറ്റത്.
മൊത്തം ഇരുചക്രവാഹനങ്ങളുടെ വില്പനയില്‍ 14.25 ശതമാനം കുറവാണുണ്ടായത്. സൊസൈറ്റി ഒഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.












Click it and Unblock the Notifications