ഐഐഎം വിദ്യാര്‍ത്ഥിക്ക് 1.36 കോടി രൂപയുടെ ഓഫര്‍
കൊല്‍ക്കത്ത: ഐഐഎം-കല്‍ക്കത്തയിലെ വിദ്യാര്‍ത്ഥികളെ തന്നെ ഇത്തവണയും കമ്പനികളുടെ ഏറ്റവും ഉയര്‍ന്ന ഓഫറുകള്‍ തേടിയെത്തി. റിക്രൂട്ട്മെന്റിന്റെ ആദ്യദിവസം തന്നെ ഒരു പ്രമുഖ അന്താരാഷ്ട്ര നിക്ഷേപക ബാങ്ക് ഒരു വിദ്യാര്‍ത്ഥിക്ക് ഓഫര്‍ ചെയ്തത് 1.36 കോടി രൂപയുടെ വാര്‍ഷിക ശമ്പളമാണ്.
കമ്പനിയുടെയോ വിദ്യാര്‍ത്ഥിയുടെയോ പേര് ഐഐഎം അധികൃതര്‍ വെളിപ്പെടുത്തിയില്ല. ബുധനാഴ്ച വരെ റിക്രൂട്ട്മെന്റ് തുടരും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ശമ്പള നിരക്കില്‍ 18-22 ശതമാനം വര്‍ദ്ധനവുണ്ടാകുമെന്നാണ് കരുതുന്നത്.
ഗോള്‍ഡ് മാന്‍ സാച്ച്സ്, മോര്‍ഗന്‍ സ്റ്റാന്‍ലി, എഡി ലിറ്റില്‍ തുടങ്ങിയ വന്‍കിട കമ്പനികളിലേക്ക് വിദ്യാര്‍ത്ഥികളെ അയക്കുന്ന ആദ്യത്തെ ഐഐഎം ബാച്ചായിരിക്കും ഇത്തവണത്തേത്. മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ ലണ്ടന്‍ ഓഫീസില്‍ ജോലി ലഭിക്കുന്ന ഐഐഎമ്മിലെ ആദ്യത്തെ വിദ്യാര്‍ത്ഥികള്‍ കല്‍ക്കത്തയില്‍ നിന്നായിരിക്കും












Click it and Unblock the Notifications