Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍കോം ‍ഡാറ്റാ കാര്‍ഡ് വിലകുറയുന്നു

ദില്ലി : വയര്‍ലസ് ഡാറ്റാ കാര്‍ഡുകള്‍ക്കുളള കസ്റ്റംസ് ഡ്യൂട്ടി കുറയ്ക്കാനുളള കേന്ദ്ര ബജറ്റ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഡാറ്റാ കാര്‍ഡുകളുടെ വില റിലയന്‍സ് 13 ശതമാനം കുറച്ചു.

2990 രൂപയുണ്ടായിരുന്ന റിലയന്‍സ് നെറ്റ് കണക്ട് ഡാറ്റാ കാര്‍ഡിന്റെ വില 2590 രൂപയായി കുറച്ചു. നെറ്റ് കണക്ട് യുഎസ്‍ബി മോഡത്തിന് 2850 വിലയുണ്ടായിരുന്നത് ഇനി 2490 രൂപ നല്‍കിയാല്‍ മതിയാകും.

രാജ്യത്താകമാനം പത്തു ലക്ഷത്തോളം ഉപഭോക്താക്കള്‍ റിലയന്‍സ് ‍ഡാറ്റാ കാര്‍ഡ് ഉപയോഗിക്കുന്നുണ്ട്.

റിലയന്‍സ് ഇന്റര്‍നെറ്റ് സേവനം കൂടുതല്‍ പേര്‍ക്ക് പ്രാപ്യമാക്കാന്‍ പുതിയ വില നിര്‍ണയം സഹായകരമാകുമെന്ന് ആര്‍കോം പ്രസി‍ഡന്റ് എസ് പി ശുക്ല പ്രത്യാശിച്ചു. ഇന്റര്‍നെറ്റ് ഉപഭോഗം കൂടുതല്‍ വ്യാപകമാകാനും ഈ വിലക്കുറവ് സഹായിക്കും.

ലാപ് ടോപ് ഉപഭോക്താക്കളില്‍ റിലയന്‍സ് വഴിയുളള നെറ്റ് ഉപയോഗം 30 ശതമാനമായി വര്‍ദ്ധിപ്പിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ‍ഡെസ്ക്ട് ടോപ് പിസികളില്‍ ഇത് 10 ശതമാനം ഉയര്‍ത്താനും ആര്‍കോം ലക്ഷ്യമിടുന്നു.

മൂന്നു ദശലക്ഷം ലാപ് ടോപ് ഉപഭോക്താക്കളാണ് ഇന്ത്യയിലുളളത്. വര്‍ഷം തോറും 80 ശതമാനം എന്ന തോതിലാണ് ഇത് ഉയരുന്നത്. ‍‍ഡെസ്ക് ടോപ്പ് കമ്പ്യൂട്ടറുകളാകട്ടെ 20 ശതമാനം നിരക്കിലും.

ഈ മേഖലയിലെ ഇന്റര്‍നെറ്റ് ഉപഭോഗത്തില്‍ ആധിപത്യമുറപ്പിക്കാനാണ് ബജറ്റ് നിര്‍ദ്ദേശങ്ങളുടെ ചുവടു പിടിച്ച് റിലയന്‍സ് പ്രഖ്യാപിച്ച നിരക്കിലെ വമ്പന്‍ ഇളവ്.

ബന്ധപ്പെട്ട വാര്‍ത്തകള്‍




Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+