Get Updates
Get notified of breaking news, exclusive insights, and must-see stories!

വരനെ അതിഥികള്‍ വെടിവച്ചുകൊന്നു

ദില്ലി: വിവാഹത്തലേന്ന് നടന്ന വിരുന്ന് സല്‍ക്കാരത്തിനിടെ വരനെ അമിതമായി മദ്യപിച്ച രണ്ട് അതിഥികള്‍ വെടിവച്ചുകൊന്നു. വടക്കന്‍ ദില്ലിയിലെ ആലിപൂരിലാണ് സംഭവം.

അജയ് മന്‍ എന്ന നീരജാണ് (22) ശനിയാഴ്ച നടന്ന വിരുന്ന് സല്‍ക്കാരത്തിനിടെ കൊല്ലപ്പെട്ടത്. വധുവിന്റെ മാതാപിതാക്കള്‍ സമ്മാനിച്ച ഹോണ്ട സിറ്റി കാറില്‍ നീരജിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവാഹത്തിനു ശേഷം ഈ കാറില്‍ വധുവിനോടൊപ്പം വീട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്ന നീരജിന് പക്ഷേ അതില്‍ അന്ത്യയാത്രയാണ് ചെയ്യേണ്ടിവന്നത്.

അലിപൂറിലെ കാര്‍ണിവല്‍ ഫാം ഹൗസിലാണ് വിരുന്ന് നടന്നത്. നൃത്തം നടയ്ക്കുന്നതിനിടെ ഹോലമ്പി ഗ്രാമത്തിലെ ഇലക്ട്രോണിക്സ് വ്യാപാരിയായ രവി ത്യാഗിയും ഷാപ്പൂരിലെ ഭൂമി ഇടപാടുകാരനായ പ്രദീപ് കത്രിയും നീരജുമായി വാക് തര്‍ക്കത്തിലേര്‍പ്പെട്ടു. ഇത് രാത്രി ഒമ്പത് മണിയോടെയായിരുന്നു. 11.30 ഓടെ പാര്‍ട്ടി അവസാനിക്കുകയും മിക്ക അതിഥികളും സ്ഥലം വിടുകയും ചെയ്തു. അതിനിടെ നേരത്തെ വാക് തര്‍ക്കത്തിലേര്‍പ്പെട്ടവരില്‍ നിന്നും നീരജിന് ഒരു ഫോണ്‍ കോള്‍ ലഭിച്ചു.

നീരജ് പുറത്തു ചെന്ന് ഇരുവരെയും കണ്ടു. തുടര്‍ന്ന് വീണ്ടും വാക് തര്‍ക്കമുണ്ടായി. ഖത്രി തന്റെ കാര്‍ തുറന്ന് ഒരു കൈതോക്കെടുക്കുകയും അത് ത്യാഗിക്ക് കൈമാറുകയും ചെയ്തു. ത്യാഗി നീരജിനു നേരെ വെടിവച്ചു. അവിടെവച്ചു തന്നെ നീരജ് മരിച്ചു. കൊല നടത്തിയവര്‍ ഉടന്‍ തോക്ക് ഉപേക്ഷിച്ച് കടന്നുകളഞ്ഞു.

കൊല ആസൂത്രിതമാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് പൊലീസ് പറഞ്ഞു. അതേ സമയം കൊലക്കു പിന്നിലെ പ്രേരണയെന്തെന്ന് വ്യക്തമായിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+